scorecardresearch

CISCE Result 2023: ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 98.94 ശതമാനം വിജയം

ഐ എസ് സി പ്ലസ് ടു ഫലങ്ങളും പ്രസിദ്ധീകരിച്ചു

ഐ എസ് സി പ്ലസ് ടു ഫലങ്ങളും പ്രസിദ്ധീകരിച്ചു

author-image
Education Desk
New Update
cbse, students, ie malayalam

ISC Class 12th Result

ICSE 10th, ISC 12th Results 2023: ദ് കൗണ്‍സില്‍ ഫോര്‍ ദ് ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സി ഐ എസ് സി ഇ) ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പ്ലസ് ടു ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഐ എസ് സി എസ് ഇയില്‍ 98.94 ആണ് വിജയശതമാനം. ഐ എസ് സിയില്‍ പരീക്ഷ എഴുതിയ 96.93 ശതമാനം വിദ്യാര്‍ഥികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.

Advertisment

cisce. org, results. cisce. org എന്നീ വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ ഫലം അറിയാവുന്നതാണ്.

ഐ സി എസ് ഇയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍: റുഷിൽ കുമാർ, അന്നന്യ കാർത്തിക്, ശ്രേയ ഉപാധ്യായ, അദ്വയ് സർദേശായി, യാഷ് മനീഷ് ഭാസെയ്ൻ, തനയ് സുശീൽ ഷാ, ഹിയ സംഘവി, അവിഷി സിംഗ്, സംബിത് മുഖോപാധ്യായ.

ഐ എസ് സിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍: റിയ അഗർവാൾ, എപ്‌സീത് ഭട്ടാചാര്യ, മുഹമ്മദ് ആര്യൻ താരിഖ്, ശുഭം കുമാർ അഗർവാൾ, മാന്യ ഗുപ്ത.

Advertisment

പത്താം ക്ലാസ് ഫലത്തിലും പ്ലസ് ടു ഫലങ്ങളിലും പെണ്‍കുട്ടികള്‍ക്കാണ് ഉയര്‍ന്ന വിജയശതമാനം. പത്താം ക്ലാസില്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 99.21 ആണ്, ആണ്‍കുട്ടികളുടേത് 98.71 ശതമാനവും. പ്ലസ് ടുവില്‍ പരീക്ഷയെഴുതിയ 98.01 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു. എന്നാല്‍ 95.96 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

Icse Result

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: