CBSE 10th Results 2023: ന്യൂഡൽഹി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 93.12 ആണ് വിജയശതമാനം. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.nic.in, results.digilocker.gov.in, umang.gov.in എന്നിവയിലൂടെ പേരും റോൾ നമ്പരും കൊടുത്ത് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.
ഓൺലൈനായി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in സന്ദർശിക്കുക
- ഹോംപേജിലെ class 10 result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷൻ നമ്പർ, ജനന തീയതി അടക്കമുള്ള വിവരങ്ങൾ നൽകുക
- സ്ക്രീൻ ഫലം തെളിയും
- ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ഉമാംഗ് (UMANG) ആപ്പിലൂടെ പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം
- ആൻഡ്രോയിഡ് യൂസർ പ്ലേ സ്റ്റോറിൽനിന്നോ ഐഒഎസ് യൂസർ ആപ് സ്റ്റോറിൽ നിന്ന് ആപ് ഡൗൺ ലോഡ് ചെയ്യുക
- സർവീസസ് സെക്ഷനിലെ സിബിഎസ്ഇ നോക്കുക
- മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തശേഷം ലോഗിൻ ചെയ്യുക
- രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകുക
- പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കായി 21.8 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയായിരുന്നു പരീക്ഷ നടന്നത്. മൂന്നു മണിക്കൂറായിരുന്നു പരീക്ഷാ ദൈർഘ്യം.