/indian-express-malayalam/media/media_files/uploads/2020/05/cbse-students.jpg)
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ സ്കൂളുകളിൽ തന്നെ നടക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക്. കുട്ടികൾക്ക് യാത്രാസൗകര്യം ഉറപ്പു വരുത്തുന്നതിനായി പേർവിവരപ്പട്ടിക തയ്യാറാക്കുമെന്നും സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു. ദേശീയ ചാനലിലെ ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഎസ്ഇ പരീക്ഷകളുടെ മൂല്യനിർണയം തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന പരീക്ഷകൾ തീരുന്ന മുറയ്ക്ക് അവയുടെ മൂല്യനിർണയവും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജൂലൈ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ 1 മുതൽ 15 വരെയാണ് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ. ലോക്ക്ഡൗണിനെ തുടർന്ന് നടത്താൻ കഴിയാതിരുന്ന 29 പേപ്പറുകളുടെ പരീക്ഷകളാണ് ഈ തീയതികളിൽ നടക്കുക.
Read Also: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു
പരീക്ഷാഫലം വേഗത്തിൽ പ്രഖ്യാപിക്കുന്നതിന് മൂല്യനിർണയത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകരെ അക്കാദമി, അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽനിന്നും ഒഴിവാക്കുമെന്ന് എച്ച്ആർഡി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയമാണ് തുടങ്ങിയത്.
Read Also: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
ഓരോ പ്രദേശത്തെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഉത്തരക്കടലാസുകൾ എത്തിക്കും. ഇതിനായി രാജ്യത്ത് 300 കേന്ദ്രങ്ങൾ എച്ച്ആർഡി മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ നിന്നായിരിക്കും ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലേക്കും മൂല്യനിർണയം നടത്തിയശേഷം തിരിച്ചും എത്തിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. സിബിഎസ്ഇയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്.
Read in English: CBSE exams to be held in schools where students are enrolled, result by July-end: HRD Minister
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.