ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ 15 വരെയാണ് പരീക്ഷ. ലോക്ക്ഡൗണിനെ തുടർന്ന് നടത്താൻ കഴിയാതിരുന്ന 29 പേപ്പറുകളുടെ പരീക്ഷകളാണ് ഈ തീയതികളിൽ നടക്കുക.
Dear students of class 12th of #CBSE Board here is the date sheet for your board exams.
All the best #StaySafe #StudyWell@HRDMinistry @mygovindia@cbseindia29 @PIB_India @MIB_India @DDNewslive pic.twitter.com/2ug6Dw8ugA
— Dr Ramesh Pokhriyal Nishank (@DrRPNishank) May 18, 2020
കഴിഞ്ഞ ശനിയാഴ്ച (മേയ് 16) പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതികൾ അന്തിമമാക്കുന്നതിന് മുമ്പ് സിബിഎസ്ഇ ചില സാങ്കേതിക വശങ്ങൾ പരിശോധിക്കുന്നുണ്ടെന്നും തിങ്കളാഴ്ച (മേയ് 18) പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാർഥികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു.
Read Also: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടി
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്കൂളുകളും കോളേജുകളും നേരത്തെ അടച്ചിരുന്നു. മാർച്ചിൽ നടത്തേണ്ടിയിരുന്ന പല പരീക്ഷകളും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
Read in English: CBSE Board Class 10, 12 Exam Date Sheet 2020 LIVE Updates
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook