/indian-express-malayalam/media/media_files/uploads/2020/07/cbse-reduces-30-syllabus-for-classes-9-to-12-392629.jpg)
ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോർഡ് പരീക്ഷ മേയ് നാല് മുതൽ. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്‌ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ ഹാളിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർഥികളുടെ എണ്ണം കോവിഡ് പ്രോട്ടോകോൾ പ്രകാരം നിശ്ചയിക്കും.
പത്താം തരം പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂൺ പത്തിന് അവസാനിക്കും. രാവിലെ 10.30 മുതൽ ഉച്ചയ്‌ക്ക് 1.30 വരെയാണ് പത്താം ക്ലാസ് പരീക്ഷയുടെ സമയം. എന്നാൽ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ രണ്ട് ഷിഫ്‌റ്റുകളായാണ്. രാവിലെ 10.30 മുതല്‍ 1.30 വരേയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയുമാണ് ഉണ്ടാകുക. ജൂലെെ 15 നാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.
മൂന്ന് മാസം മുൻപ് പരീക്ഷ തിയതികൾ പ്രഖ്യാപിച്ചത് വിദ്യാർഥികൾക്ക് കൂടുതൽ ഒരുക്കങ്ങൾ നടത്താനാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സംശയ ദുരീകരണം നടത്താനും അധ്യാപകരുടെ സഹായം തേടാനും കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് പരീക്ഷ തിയതികൾ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.