/indian-express-malayalam/media/media_files/uploads/2021/06/board-exam-school.jpg)
പ്രതീകാത്മക ചിത്രം
CBSE Class 10th, 12th Result 2022: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈ അവസാന ആഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകിയാൽ ഫലം അറിയാം.
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in സന്ദർശിക്കുക
- ‘Class 10th result 2022’ അല്ലെങ്കിൽ ‘CBSE 12th result 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക.
- ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ ഫലം തെളിയും
- സേവ് ചെയ്ത് സൂക്ഷിക്കുക
എസ്എംഎസ് വഴി ഫലം എങ്ങനെ അറിയാം
- cbse10roll numberdate of birthschool numbercentre number ടൈപ്പ് ചെയ്യുക.
- 7738299899 ഈ നമ്പരിലേക്ക് അയക്കുക.
- ഏതാനും മിനിറ്റുകൾക്കുള്ളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം മൊബൈലിൽ എത്തും.
മൊബൈൽ ആപ് വഴി എങ്ങനെ അറിയാം
സിബിഎസ്ഇ ടേം 2 പരീക്ഷാ ഫലം ഡിജിലോക്കർ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ UMANG ആപ് വഴിയോ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. പ്ലേ സ്റ്റോറിൽനിന്നും രണ്ടും ആപ്പുകളും ഡൗൺലോഡ് ചെയ്യാം. ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്താൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം കാണാനാകും.
ഐപിആർഎസ് വഴിപരീക്ഷാ ഫലം പരിശോധിക്കുന്ന വിധം
സ്മാർട്ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സിസ്റ്റം (IVRS) വഴി പരീക്ഷാ ഫലം അറിയാൻ സിബിഎസ്ഇ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് കോൾ (കോൾ ചെയ്യാനുള്ള നമ്പർ സിബിഎസ്ഇ ഇതുവരെ പുറത്തുവിട്ടിട്ടില്ല) ചെയ്ത് ഫലം ചോദിക്കാം. സിബിഎസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുൻപായി കോൾ ചെയ്യാനുള്ള നമ്പർ വെളിപ്പെടുത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.