CBSE Class 10th, 12th Results 2022: ന്യൂഡൽഹി: സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷാ ഫലം ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാം. സിബിഎസ്ഇ പരീക്ഷാ ഫലം എന്ന്, എവിടെ, എങ്ങനെ അറിയാം എന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ഇപ്പോഴും സംശയമുണ്ട്. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോം മറുപടി നൽകും.
സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷാ ഫലം എന്നാണ് പ്രഖ്യാപിക്കുക?
സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷാ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. ജൂലൈ അവസാനം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.
വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷാ ഫലം എവിടെ അറിയാം?
ഔദ്യോഗിക വെബ്സൈറ്റുകളായ cbse. nic.in, cbseresults. nic.in, cbseresults. gov.in, cbse. gov.in എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ക്ലാസ് 10, 12 പരീക്ഷാ ഫലം അറിയാം. സിബിഎസ്ഇയുടെ ഔദ്യോഗിക ട്വിറ്റർ പേജായ @cbseindia29 വഴിയും പരീക്ഷാ ഫല വിവരങ്ങൾ അറിയാം.
സിബിഎസ്ഇ പരീക്ഷാ ഫലം ലഭ്യമാകുന്ന മൊബൈൽ ആപ് ഏതാണ്?
സിബിഎസ്ഇ ടേം 2 പരീക്ഷാ ഫലം ഡിജിലോക്കർ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ UMANG ആപ് വഴിയോ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. പ്ലേ സ്റ്റോറിൽനിന്നും രണ്ടും ആപ്പുകളും ഡൗൺലോഡ് ചെയ്യാം. ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്താൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം കാണാനാകും.
ഐപിആർഎസ് വഴി സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കാം
സ്മാർട്ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സിസ്റ്റം (IVRS) വഴി പരീക്ഷാ ഫലം അറിയാൻ സിബിഎസ്ഇ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് കോൾ (കോൾ ചെയ്യാനുള്ള നമ്പർ സിബിഎസ്ഇ ഇതുവരെ പുറത്തുവിട്ടിട്ടില്ല) ചെയ്ത് ഫലം ചോദിക്കാം. സിബിഎസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുൻപായി കോൾ ചെയ്യാനുള്ള നമ്പർ വെളിപ്പെടുത്തും.