scorecardresearch

CBSE Class 10th, 12th result: 10, 12 പരീക്ഷാ ഫലം വൈകുമെന്ന് സിബിഎസ്ഇ; ഈ ആഴ്ച പ്രഖ്യാപിക്കില്ല

CBSE Class 10th, 12th result: പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15നകം പുറത്തിറക്കുമെന്ന് മുൻ അറിയിപ്പുകളിൽ സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു

CBSE Class 10th, 12th result: പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15നകം പുറത്തിറക്കുമെന്ന് മുൻ അറിയിപ്പുകളിൽ സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു

author-image
Education Desk
New Update
CBSE, CBSE Plus Two, Supreme Court

പ്രതീകാത്മക ചിത്രം

CBSE Class 10th, 12th result not releasing this week, confirms official: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ ബോർഡ് പരീക്ഷാഫലം ഈ ആഴ്ച പ്രഖ്യാപിക്കില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15നകം പുറത്തിറക്കുമെന്ന് മുൻ അറിയിപ്പുകളിൽ സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.

Advertisment

എല്ലാ വിദ്യാർത്ഥികളുടെയും മാർക്ക് സ്കൂളുകൾ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ബോർഡ് ഈ ആഴ്ച ഫലം പുറത്തുവിടില്ലെന്ന് സിബിഎസ്ഇ പരീക്ഷ കൺട്രോളർ സന്യാം ഭരദ്വാജ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “ഫലം ഈ ആഴ്ച പുറത്തുവരില്ല. ബോർഡിന് ഇതുവരെ മാർക്ക് സമർപ്പിച്ചിട്ടില്ലാത്ത സ്കൂളുകൾക്കായി ഞങ്ങൾ ഇന്ന് ഒരു സർക്കുലർ പുറത്തിറക്കും. അത്തരം സ്കൂളുകൾ‌ക്കായി ഞങ്ങൾ‌ നോട്ടീസിൽ‌ നിർ‌ദ്ദേശങ്ങൾ‌ നൽ‌കും, ”അദ്ദേഹം പറഞ്ഞു.

Read More: NEET 2021 Date, Application Date Announced: നീറ്റ് 2021 സെപ്തംബറിൽ; പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പന്ത്രണ്ടാം ക്ലാസ് ഫലം ഈ ആഴ്ച പ്രഖ്യാപിക്കില്ലെന്നും ഭരദ്വാജ് പറഞ്ഞു. "പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം കുറച്ച് സമയത്തിന് മുമ്പാണ് എടുത്തത്. വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്ന കാര്യത്തിൽ സ്കൂളുകൾ ഇതുവരെ തയ്യാറായിട്ടില്ല. ജൂലൈ 31 നകം ഫലങ്ങൾ പ്രഖ്യാപിക്കുമെങ്കിലും അവ തീർച്ചയായും ഈ ആഴ്ച പുറത്തിറങ്ങില്ല," അദ്ദേഹം പറഞ്ഞു.

Advertisment

2020ൽ, പത്താം ക്ലാസ് ഫലം ജൂലൈ 15 ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, കൊറോണ വൈറസ് വ്യാപനം ഉയർന്ന നിലയിലായിരിക്കുമ്പോഴായിരുന്നു അത്. ബോർഡ് അതിനകം തന്നെ പത്താം ക്ലാസിലേക്കുള്ള മിക്ക പരീക്ഷകളും നടത്തിയിരുന്നു. വടക്കുകിഴക്കൻ ഡൽഹി മേഖലയിലെ സംഘർഷാവസ്ഥ കാരണം അന്ന് ഡൽഹിയിൽ ചിലയിടങ്ങളിൽ അന്ന് പത്താംക്ലാസ് പരീക്ഷകൾ മുടങ്ങിയിരുന്നു. അതേസമയം അന്ന് പന്ത്രണ്ടാം ക്ലാസിലേക്കുള്ള നിരവധി പരീക്ഷകൾ നടന്നിരുന്നില്ല. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ ഒരു ബദൽ മാർക്കിങ് സമ്പ്രദായം സിബിഎസ്ഇ പദ്ധതി ആവിഷ്കരിച്ചിരുന്നു.

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: