/indian-express-malayalam/media/media_files/uploads/2023/02/sslc-1.jpg)
സാമ്പിൾ പേപ്പറുകൾ പണം നൽകി വാങ്ങരുത്
CBSE Class 10 result 2023: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടികളുടെ വിജയശതമാനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതായി കണക്കുകള്‍.
2018-ല്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 88.67 മാത്രമായിരുന്നു. എന്നാല്‍ 2019-ല്‍ ഇത് 92.45 ശതമാനമായി ഉയര്‍ന്നു. 2020-ല്‍ വിജയശതമാനം 93.31 ആയി വീണ്ടും വര്‍ധിച്ചു. 2020-ല്‍ കോവിഡ് മൂലം സിബിഎസ്ഇ പരീക്ഷകള്‍ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാര്‍ഥികളുടെ പ്രകടനത്തെ വിലയിരുത്തിയുള്ള ബദല്‍ മാര്‍ഗമായിരുന്നു മൂല്യനിര്‍ണയത്തിനായി ഉപയോഗിച്ചത്.
2021-ലും കോവിഡ് മൂലം പരീക്ഷ ഒഴിവാക്കിയിരുന്നു. എങ്കിലും പെണ്‍കുട്ടികളുടെ വിജയശതമാനം വലിയ തോതിലാണ് ഉയര്‍ന്നത്.
വര്‍ഷം | പെണ്‍കുട്ടികളുടെ വിജയശതമാനം |
2018 | 88.67 |
2019 | 92.45 |
2020 | 93.31 |
2021 | 99.24 |
2022 | 95.21 |
എന്നാല്‍ 2022-ല്‍ പരീക്ഷ നടത്തുകയും വിജയശതമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെയ്തു. 99.24 ശതമാനത്തില്‍ നിന്ന് 95.21-ലേക്കാണ് വീണത്.
ഇത്തവണ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ നടന്നത്. 21.8 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം മേയ് മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. cbse. nic. in, cbseresults. nic. in, cbseresults. gov. in, cbse. gov. in. എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഫലം അറിയാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.