തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്ക് ഉത്തരവ് ബാധകമാണ്. നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിവസം സ്കൂളുകള്‍ അടയ്ക്കേണ്ടതും ജൂണിലെ ആദ്യ പ്രവൃത്തി ദിവസം തുറക്കേണ്ടതുമാണ്. പ്രസ്തുത സര്‍ക്കുലര്‍ സംസ്ഥാനത്തെ നിരവധി സ്കൂളുകള്‍ അവഗണിക്കുകയും പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ഉടന്‍ ക്ലാസുകള്‍ തുടങ്ങുകയും ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വേനലവധിക്ക് ക്ലാസുകള്‍ നടത്തിയത് മൂലം ക്ലാസില്‍ വച്ചോ അല്ലെങ്കില്‍ യാത്രയ്ക്കിടയിലോ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ബന്ധെപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.