/indian-express-malayalam/media/media_files/uploads/2019/11/cbse-student.jpg)
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ നാളെ പ്രഖ്യാപിക്കും. നേരത്തേ ശനിയാഴ്ച പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതികൾ അന്തിമമാക്കുന്നതിന് മുമ്പ് സിബിഎസ്ഇ ചില സാങ്കേതിക വശങ്ങൾ പരിശോധിക്കുന്നുണ്ടെന്നും തിങ്കളാഴ്ച (മേയ് 18) പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. വിദ്യാർഥികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു.
सीबीएसई बोर्ड परीक्षाओं की डेटशीट को अंतिम रूप देने से पहले कुछ अतिरिक्त तकनीकी पहलुओं को ध्यान में रख रहा है, इस वजह से आज 5 बजे होने वाली कक्षा 10 वीं और 12 वीं परीक्षा की डेटशीट की घोषणा अब सोमवार (18-05-2020) तक होगी।@PMOIndia@HMOIndia@HRDMinistry@SanjayDhotreMP
— Dr Ramesh Pokhriyal Nishank (@DrRPNishank) May 16, 2020
ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി രാവിലെ ട്വീറ്റ് ചെയ്തത്. ഇതോടെ വിദ്യാർഥികളെല്ലാം തീയതി അറിയാൻ കാത്തിരിക്കുകയായിരുന്നു.
Attention Students!
Releasing the date sheet for #CBSE Board Examinations for Class 10th and 12th today at 5.00 pm.
Stay tuned for more details...#IndiaFightsCOVID19@PMOIndia@HMOIndia@HRDMinistry@mygovindia@SanjayDhotreMP@cbseindia29@PIB_India@MIB_India@DDNewslive
— Dr Ramesh Pokhriyal Nishank (@DrRPNishank) May 16, 2020
സിബിഎസ്ഇ 12-ാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകൾ ജൂലൈ 1 നും 15 നും ഇടയിലാണ് നടത്തുക. 10, 12 ക്ലാസുകളിലായി 41 പേപ്പറുകളുടെ പരീക്ഷയാണ് ഇനി നടത്താനുളളത്. ഇതിൽ പ്രധാനപ്പെട്ട 29 പേപ്പറുകളുടെ പരീക്ഷകൾ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ നടത്തുക.
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്കൂളുകളും കോളേജുകളും നേരത്തെ അടച്ചിരുന്നു. മാർച്ചിൽ നടത്തേണ്ടിയിരുന്ന പല പരീക്ഷകളും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അതിനിടെ, ഫെബ്രുവരിയിൽ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം തുടങ്ങിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. സിബിഎസ്ഇയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂല്യനിർണയം വീടുകളിൽ നടക്കുന്നത്.
Read Also: സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ ജൂലൈയിൽ; അറിയേണ്ടതെല്ലാം
ഓരോ പ്രദേശത്തെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഉത്തരക്കടലാസുകൾ എത്തിക്കും. ഇതിനായി രാജ്യത്ത് 300 കേന്ദ്രങ്ങൾ എച്ച്ആർഡി മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ നിന്നായിരിക്കും ഉത്തരക്കടലാസുകൾ അധ്യാപകരുടെ വീട്ടിലേക്കും മൂല്യനിർണയം നടത്തിയശേഷം തിരിച്ചും എത്തിക്കുക.
Read in English: CBSE Class 10, 12 schedule to be announced today
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.