ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷകൾ ജൂലൈ ആദ്യ പകുതിയിൽ നടക്കും. പുതുക്കിയ പരീക്ഷാ ഷെഡ്യൂൾ ഈ ആഴ്ച എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ പ്രഖ്യാപിച്ചേക്കും.

ജെഇഇ (മെയിൻ) നടത്തുന്നതിന് മുമ്പ് പ്ലസ് ടു ബോർഡ് പരീക്ഷകൾ പൂർത്തിയാക്കണമെന്ന് സർക്കാർ തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. എൻ‌ഐ‌ടികളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 18 നും 23 നും ഇടയിൽ അഞ്ച് ദിവസത്തിനുള്ളിൽ നടക്കും. അതിനുമുമ്പ് ശേഷിക്കുന്ന വിഷയങ്ങളിലുള്ള പരീക്ഷകൾ നടത്താൻ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ ഒന്നിന്, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സമയത്ത് അവശേഷിച്ച 90 എണ്ണത്തിൽ 29 വിഷയങ്ങളിൽ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസിലെ, ഡൽഹിയിലെ കലാപം കാരണം പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മാത്രമേ നടക്കൂ.

Read More: ജെഇഇ മെയിൻ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

പന്ത്രണ്ടാം ക്ലാസ്സിന് സിബിഎസ്ഇ ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, ഹിന്ദി (കോർ), ഹിന്ദി (എലക്ടീവ്), ഹോം സയൻസ്, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ് (പഴയത്), കമ്പ്യൂട്ടർ സയൻസ് (പുതിയത്), ഇൻഫർമേഷൻ പ്രാക്ടീസ് (പഴയത്), ഇൻഫർമേഷൻ പ്രാക്ടീസ് ( പുതിയത്), ഇൻഫർമേഷൻ ടെക്നോളജി, ബയോ ടെക്നോളജി. കൂടാതെ, കലാപം കാരണം വടക്ക് കിഴക്കൻ ഡൽഹിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുതാൻ സാധിക്കാതെ പോയ പരീക്ഷകളും നടത്തും.

രാജ്യവ്യാപകമായി പൂട്ടിയിട്ടതിനെത്തുടർന്ന് മാർച്ചിൽ നിർത്തിവച്ച ഉത്തര കടലാസുകളുടെ വിലയിരുത്തൽ പുനരാരംഭിക്കുന്നതും സിബിഎസിയുടെ പരിഗണനയിൽ ഉണ്ട്. അധ്യാപകർക്ക് ഉത്തരകടലാസുകൾ വീട്ടിലേക്ക് എത്തിക്കുക എന്നതാണ് പരിഗണിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ജെഇഇ (അഡ്വാൻസ്ഡ്) എന്നിവയുടെ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് 29 വിഷയങ്ങളിലുള്ള പ്ലസ് ടു പരീക്ഷകളുടെ ഫലം ഓഗസ്റ്റ് അവസാനത്തോടെ പ്രഖ്യാപിക്കും.

സിബിഎസ്ഇയും അതത് സംസ്ഥാന ബോർഡുകളും പ്ലസ് ടു ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ ഐഐടി കൗൺസിലിംഗ് പ്രക്രിയ തുടരുന്നു. ഐഐടികളിലൊന്നിലേക്ക് പ്രവേശനം നേടുന്നതിന്, ജെഇഇ അഡ്വാൻസ്ഡ് ക്ലിയർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ ബോർഡ് പരീക്ഷകളിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയിരിക്കണം.

ജെ‌ഇ‌ഇ (അഡ്വാൻസ്ഡ്) ഓഗസ്റ്റ് 23 നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അഖിലേന്ത്യ റാങ്ക് (എ‌ഐ‌ആർ) പ്രഖ്യാപിക്കാൻ ഐ‌ഐ‌ടികൾ സാധാരണയായി രണ്ടാഴ്ചയെടുക്കും. എന്നിരുന്നാലും, ഈ വർഷത്തെ പ്രവേശന പരീക്ഷയുടെ സംഘാടക സ്ഥാപനമായ ഐഐടി-ഡൽഹി മൂല്യനിർണ്ണയ സമയപരിധി കുറയ്ക്കുന്നതിന് ശ്രമിക്കുകയാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook