/indian-express-malayalam/media/media_files/uploads/2021/04/students-exam-school-cbse-classroom.jpg)
ഫയൽ ചിത്രം
CBSE 10,12 Exam: കോവിഡ്-19 കേസുകൾ വർധിക്കുന്നതിനിടയിൽ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് മേയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബോർഡ് പരീക്ഷകൾ റദ്ദാക്കുകയോ ഓൺലൈൻ മോഡിൽ നടത്തുകയോ ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള പരാതിയിൽ ഒപ്പുവച്ചിട്ടുള്ളത്. ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള “Cancelboardexams2021” എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ രണ്ട് ദിവസമായി ട്വിറ്ററിൽ ട്രെൻഡ് ചെയ്യുന്നുണ്ട്.
എന്നാൽ വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളും പരീക്ഷയ്ക്കിടെ പാലിക്കുമെന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ), കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാം (സിഐസിസിഇ) എന്നീ ഏജൻസികൾ അഭിപ്രായപ്പെട്ടു.
Read More: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ ഇന്നു മുതൽ
"ഇന്ത്യയിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കുറച്ച് കേസുകൾ മാത്രമുള്ളപ്പോൾ, അവശേഷിക്കുന്ന ബോർഡ് പരീക്ഷകൾ അവർ റദ്ദാക്കി, ഇപ്പോൾ കേസുകൾ ഏറ്റവും ഉയർന്നപ്പോൾ അവർ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ്. വിദ്യാർത്ഥികൾ ഇതിനകം വളരെയധികം സമ്മർദ്ദത്തിലായതിനാൽ ഈ വർഷം നടക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കണമെന്ന് ഞങ്ങൾ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുന്നു,” ചെയ്ഞ്ച് (Change.org) വെബ്സൈറ്റിലെ ഒരു നിവേദനത്തിൽ പറയുന്നു.
സാധാരണയായി, സിബിഎസ്ഇ പ്രായോഗിക പരീക്ഷകൾ ജനുവരിയിൽ നടത്തുകയും എഴുത്തു പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുകയും മാർച്ചിൽ സമാപിക്കുകയുമാണ് പതിവ്. എന്നാൽ വൈകിയ, പരീക്ഷകൾ കോവിഡ് വ്യാപനം കണക്കിലെടുത്ത് മേയ്-ജൂൺ മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
“വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ വേണ്ടത്ര ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 40-50 ശതമാനം വർധിപ്പിച്ചു. എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരീക്ഷാകേന്ദ്രങ്ങളിലെ ജീവനക്കാരോട് ചർച്ച നടത്തുന്നുണ്ട്,” സിബിഎസ്ഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.