scorecardresearch

കാലിക്കറ്റ് സർവകലാശല ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്

ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്

author-image
Education Desk
New Update
Calicut University, ie malayalam

കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷാഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി 62,459 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുകയും 51,469വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. ശരാശരി വിജയ ശതമാനം 82.40. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ എല്ലാ കോഴ്‌സുകളിലുമായി 22,750 പേര്‍ പരീക്ഷ എഴുതുകയും 14285 പേര്‍ വിജയിക്കുകയും ചെയ്തു. ശരാശരി വിജയ ശതമാനം 62.79. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

Advertisment

ജൂണ്‍ ആദ്യവാരത്തോടെ ഗ്രേഡ് കാര്‍ഡ് വിതരണം തുടങ്ങും. ബിരുദ റഗുലര്‍ വിദൂരവിഭാഗം കോഴ്‌സുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയാണ് നടന്നത്. 428 പരീക്ഷാകേന്ദ്രങ്ങളിലായി 85,209 വിദ്യാര്‍ഥികള്‍ എഴുതിയ 4,30,182 ഉത്തരക്കടലാസുകള്‍ തപാല്‍ വകുപ്പ് മുഖേനയാണ് മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെത്തിച്ചത്. 22 കേന്ദ്രീകൃത മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ 148 ക്യാമ്പുകളിലായി മേയ് രണ്ടു മുതല്‍ ഏഴു വരെയാണ് മൂല്യനിർണയം നടന്നത്.

വിജയശതമാനം (റഗുലര്‍)

  • ബി.എ.- 84
  • ബി.കോം.- 87
  • ബി.ബി.എ.-75
  • ബി.സി.എ.-75
  • ബി.എസ് സി.- 78
  • ബി.എസ്.ഡബ്ല്യു.-84
  • അഫ്‌സല്‍ ഉല്‍ ഉലമ-95

വിദൂരവിഭാഗം

  • ബി.കോം.- 58.97
  • ബി.ബി.എ.- 37.96
  • ബി.എ.- 66.48
  • ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ- 75.87
Advertisment

Read More

Calicut University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: