/indian-express-malayalam/media/media_files/uploads/2022/01/jk-fi.jpg)
ചിത്രീകരണം : ജയകൃഷ്ണന്‍
പച്ചിലക്കുട്ടിച്ചാത്തൻ
മഴക്കാലം വരുമ്പോൾ കുഞ്ഞിപ്പെണ്ണിന് കുട്ടിച്ചാത്തനെ ഓർമ്മ വരും.കാരണം ഒരു മഴക്കാലത്താണ് കുട്ടിച്ചാത്തനെ അവൾക്ക് കിട്ടിയത്.
കുഞ്ഞിപ്പെണ്ണിനെ എല്ലാവരും വിളിക്കുന്നത് ദേവ്ന എന്നാണ്. പപ്പ മാത്രമാണ് അവളെ കുഞ്ഞിപ്പെണ്ണേ എന്നു വിളിക്കുക.
വീടിൻ്റെ അടിയിൽ ഒരു കുട്ടിച്ചാത്തനുണ്ടെന്ന് കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിനിടയിൽ പപ്പ അവളോടു പറഞ്ഞു.
കുഞ്ഞിപ്പെണ്ണ് കുട്ടികളുടെ മാസികകളിൽ കുട്ടിച്ചാത്തന്മാരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട് - വലിയ ചെവിയും കോമ്പല്ലുകളുമുള്ള കുട്ടിച്ചാത്തന്മാർ.
അങ്ങനെയാണോ നമ്മടെ വീടിനടിയിലുള്ള കുട്ടിച്ചാത്തനെന്ന് കുഞ്ഞിപ്പെണ്ണ് ചോദിച്ചു.
Also Read: സോമ്പി സ്റ്റോറി
പപ്പ പറഞ്ഞത് കുട്ടിച്ചാത്തൻ അങ്ങനെയൊന്നുമല്ലെന്നാണ്. ഒരു പച്ചിലയുടെ ആകൃതിയാണത്രേ അവന്.
കൈയും കാലും മൂക്കും വായും ചെവിയും കണ്ണുകളും ഒക്കെയുള്ള ഒരു പച്ചില .
എന്നിട്ട് പപ്പ കുട്ടിച്ചാത്തനെ കമ്പ്യൂട്ടറിൽ വരയ്ക്കാൻ തുടങ്ങി. പക്ഷേ എത്ര ശ്രമിച്ചിട്ടും കമ്പ്യൂട്ടറിൽ കുട്ടിച്ചാത്തൻ്റെ രൂപം തെളിഞ്ഞില്ല കുറെ വരകളും കുത്തുകളും മാത്രമാണ് കണ്ടത്.
കമ്പ്യൂട്ടറിന് എന്തോ കുഴപ്പമുണ്ടെന്നു പറഞ്ഞ് പപ്പ വരനിർത്തി.
/indian-express-malayalam/media/media_files/uploads/2022/01/jk-2.jpg)
കുഞ്ഞിപ്പെണ്ണിന് പക്ഷേ പറഞ്ഞു കേട്ടതിൽ നിന്നു തന്നെ കുട്ടിച്ചാത്തനെ വളരെയധികം ഇഷ്ടമായി . പപ്പ വരച്ചില്ലെങ്കിലും അവൻ്റെ രൂപം അവളുടെ മനസ്സിലുണ്ടാവും.
കുട്ടിച്ചാത്തന് ചിത്രം വരയ്ക്കാനറിയാമോയെന്ന് കുഞ്ഞിപ്പെണ്ണ് ചോദിച്ചു.
അറിയാമെന്ന് പപ്പ പറഞ്ഞു. മാത്രമല്ല, അവൻ വരയ്ക്കുന്നതൊക്കെ ശരിക്കും ഉണ്ടാകുമത്രേ. അതായത് അവനൊരു മിഠായിയുടെ ചിത്രം വരച്ചാൽ അത് ശരിക്കും മിഠായിയായിത്തീരും. ആനയുടെ ചിത്രം വരച്ചാൽ ശരിക്കുള്ള ആന ചിന്നംവിളിച്ചു വരും.
/indian-express-malayalam/media/media_files/uploads/2022/01/jk-1.jpg)
ചിത്രം വരയ്ക്കുന്ന കുട്ടിച്ചാത്തനെപ്പറ്റി ആലോചിച്ചുകൊണ്ടാണ് അന്നു രാത്രി കുഞ്ഞിപ്പെണ്ണ് ഉറങ്ങാൻ കിടന്നത്.
അവൻ വേറൊരു പപ്പയെക്കൂടി വരച്ചാൽ കുഴപ്പമില്ല; രണ്ടു പപ്പമാരും ചോക്ലേറ്റും ഉടുപ്പും വാങ്ങിത്തരും; ഉമ്മ തരും.
പക്ഷേ അവൻ അനിത ടീച്ചറെയാണ് വരയ്ക്കുന്നതെങ്കിൽ കാര്യം കുഴഞ്ഞു; രണ്ടു ടീച്ചർമാരും ക്ലാസ്സെടുക്കും; ഹോം വർക്ക് തരും; ചിലപ്പോൾ അടിയും കിട്ടും!
അങ്ങനെ ഓരോന്ന് ആലോചിച്ചുകിടന്ന് കുഞ്ഞിപ്പെണ്ണ് ഉറങ്ങിപ്പോയി.
Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.