scorecardresearch

കടൽക്കുട്ടി: കുട്ടികളുടെ നോവൽ- അധ്യായം 27

"വലിയൊരു മഴമേഘം അവിടുത്തെ സിംഹാസനത്തിന്മേൽ കയറി ഇരിപ്പാണ്... അത് മനുഷ്യരെപ്പോലെ സംസാരിക്കുന്നു... തമ്പ്രാക്കൾ അങ്ങോട്ടുചെല്ലണമെന്നു കല്പിക്കുന്നു!!” ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം 27 വായിക്കാം

"വലിയൊരു മഴമേഘം അവിടുത്തെ സിംഹാസനത്തിന്മേൽ കയറി ഇരിപ്പാണ്... അത് മനുഷ്യരെപ്പോലെ സംസാരിക്കുന്നു... തമ്പ്രാക്കൾ അങ്ങോട്ടുചെല്ലണമെന്നു കല്പിക്കുന്നു!!” ജെ ദേവിക എഴുതിയ കുട്ടികളുടെ നോവൽ 'കടൽക്കുട്ടി' അധ്യായം 27 വായിക്കാം

author-image
J Devika
New Update
J Devika Kadalkutty Chapter 27

ചിത്രീകരണം: അർച്ചനാ രവി

തീരാവെള്ളം

കുറേ ദൂരം താണ്ടിക്കഴിഞ്ഞപ്പോൾ വരണ്ടുണങ്ങിയ ഒരു സ്ഥലത്ത് അവരെത്തി. അവിടെയുള്ള സകലതും തകർന്നാണ് കിടക്കുന്നത്.

Advertisment

“ഇവിടുത്തെ മണ്ണിനു താഴെ തീരാവെള്ളമുണ്ട്”മേഘം പിശാചുക്കളോടു പറഞ്ഞു.

“നിങ്ങളുടെ യന്ത്രങ്ങൾ കൊണ്ടുവരിക. കുഴിച്ചുതുടങ്ങുക.”

“ഇവിടെയോ...?”

“അതേ, ഇവിടെത്തന്നെ!” യന്ത്രങ്ങൾ ഭൂമിയുടെ വയറു തുരന്നിറങ്ങി. ഉള്ളിലേക്ക് വെള്ളം തേടി പിശാചുക്കളുടെ സേവകർ ഊർന്നിറങ്ങി... അങ്ങനെ കുറേ പോയപ്പോൾ അതാ... ഭൂമിയിലെ ഏറ്റവും പഴയ വെള്ളം!! വറ്റാത്ത ഉറവ...!

കിട്ടിപ്പോയി ....!! എല്ലാവരും തുള്ളിച്ചാടി.

"ഇനി കുട്ടികളെ വിട്ടയയ്ക്കൂ... ഇപ്പോൾത്തന്നെ"

കനത്ത ശബ്ദത്തിൽ മേഘം ആവശ്യപ്പെട്ടു. വെള്ളം വിറ്റാൽ കിട്ടാൻ പോകുന്ന കാശിനെ പറ്റി ഓർത്തിട്ടുള്ള സന്തോഷം കൊണ്ട് പിള്ളതീനിക്ക് നിൽക്കാനും ഇരിക്കാനും വയ്യ... പക്ഷേ...

താഴെ നിന്ന് ഉറക്കെ ഒരു നിലവിളി!!

“അയ്യോ... ഈ വെള്ളം കുടിക്കാൻ കൊള്ളില്ലേ... ഭയങ്കര ഉപ്പാണ്... കയ്പ്...!!”

Advertisment
J Devika Kadalkutty Chapter 27 (1)
ചിത്രീകരണം: അർച്ചനാ രവി

പിള്ളതീനിയുടെയും കൂട്ടരുടെയും സന്തോഷം ഒറ്റനിമിഷം കൊണ്ട് കടുത്ത ദേഷ്യവും നിരാശയുമായി! മേഘം സങ്കടം നിറഞ്ഞ ഒരു ചിരി ചിരിച്ചു.

“ഹേ പരമദുഷ്ടന്മാരെ, പമ്പരവിഡ്ഢികളെ!! ആ വെള്ളം എന്താണെന്നോ? നിങ്ങൾ കഷ്ടപ്പെടുത്തുന്ന സകലജീവികളുടെയും കണ്ണനീര് ഉറഞ്ഞുകൂടിയാണ് അതുണ്ടായത്! നിങ്ങളുള്ളിടത്തോളം അത് തീരില്ലെന്ന് പറഞ്ഞത് അതുകൊണ്ടല്ലേ? അതാണ് അതിനിത്ര ഉപ്പ്... അതാണ് ഇതിന് ഇത്രയും കയ്പ്...!”

മേഘം ഒരു നിമിഷം നിശബ്ദയായി.

“പക്ഷേ ഞാൻ നിങ്ങൾക്ക് മറ്റൊരു വരം തന്നിട്ടുണ്ട്. നിങ്ങൾ ചോദിക്കാത്തത്. ലോകത്തിന് ഉതകുന്നത്...! അതെന്താണെന്ന് അറിയണമെങ്കിൽ നേരെ ഹൈഫയിലേക്കു മടങ്ങൂ...!”

നിരാശയിലും ദേഷ്യത്തിലും ഉരുകിക്കൊണ്ട് പിശാചുക്കൾ തിരിച്ചുപോയി.

-തുടരും

ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

Children Sea Stories J Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: