/indian-express-malayalam/media/media_files/2025/08/12/j-devika-kadalkutty-chapter-23-fi-2025-08-12-17-48-54.jpg)
ചിത്രീകരണം: അർച്ചനാ രവി
പോരാട്ടം തുടങ്ങുന്നു
അമ്മൂമ്മ പിശാചുസമ്മേളനത്തെപ്പറ്റിയും അതു നടക്കുന്ന സ്ഥലത്ത് കയറിച്ചെല്ലുന്നതിനെപ്പറ്റിയും വിശദമായി പറഞ്ഞു. മറ്റുള്ളവർ അവർ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ വിവരിച്ചു. ആരെയും തങ്ങൾ കൊല്ലില്ലെന്ന് അവരെല്ലാവരും സമ്മതിച്ചു.
ഞങ്ങൾ ജെല്ലിഫിഷുകളിൽ വിഷമുള്ളവരെ ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടല്ല... അവരുടെ നേതാക്കൾ വ്യക്തമാക്കി.
ബീച്ചുകൾ പിടിച്ചെടുക്കുമ്പോഴും വെള്ളശുദ്ധീകരണശാലയിലേക്ക് ഇരച്ചുകയറുമ്പോഴും ലക്ഷക്കണക്കിനു ജെല്ലിഫിഷുകൾ ഇല്ലാതാകും... പക്ഷേ അത് നമുക്കൊരു പ്രശ്നമല്ല...
"അല്ലേയല്ല... അല്ലേയല്ല..." നാലുപാടു നിന്നും ജെല്ലിപ്പിള്ളേർ വിളിച്ചുപറഞ്ഞു.
"ഓരോ ജെല്ലിപ്പിള്ളയിൽ നിന്നും
ഒരായിരംപേർ ഉയരുന്നു!
ഉയരുന്നു അവർ
കടലിൻ മോചന
രണാംഗണത്തിൽ പടരുന്നു!!
തടുത്തുനിർത്താനാവില്ല...!!
പിടിച്ചുകെട്ടാനാവില്ല !!
ഇല്ലേയില്ല... ഇല്ലേയില്ല..." ജെല്ലിപ്പോരാളികളുടെ ആവേശം സുനാമിത്തിര പോലെ ഉയർന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/j-devika-kadalkutty-chapter-23-2025-08-12-17-50-02.jpg)
"പിള്ളതീനി വന്നുനിന്ന് വലിയതോക്കു വയ്ക്കിലും
ചിരിചിരിച്ചു മിഴിതുടച്ച് മാറുകാട്ടിനിൽക്കണം!
എത്രനാൾ കടലിൽ നാം പുഴുങ്ങിടും സഖാക്കളെ
പുത്രപൗത്രരെങ്കിലും സജീവരായ് വരേണ്ടയോ....!
കടലമ്മാ കീ ജയ് !! ജലദേവതാ കീ ജയ്...!!"
ജെല്ലിപ്പിളേളർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
ഹൈഫാ തുറമുഖത്തേക്കുള്ള സകല കപ്പൽവഴികളും കടൽജീവികളെല്ലാം ചേർന്ന് അടച്ചുപൂട്ടിക്കണം... അതിന് അസംഖ്യം കടൽജീവികൾ, കൂറ്റൻ തിമിംഗലം മുതൽ കുഞ്ഞൻ കടൽപ്പുഴു വരെ അങ്ങോട്ട് എത്തിക്കൊണ്ടേയിരുന്നു.
പോരാട്ടം ആരംഭിക്കാൻ പോകുന്നു!! എല്ലാവരും ജാഗ്രതയോടെ നേരംപുലരാൻ കാത്തിരുന്നു.
-തുടരും
ജെ ദേവികയുടെ കുട്ടികൾക്കായുള്ള നോവൽ 'കടൽക്കുട്ടി'യുടെ മറ്റ് അധ്യായങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.