/indian-express-malayalam/media/media_files/uploads/2021/09/income-tax-return-1200.jpg)
ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് സമയം നീട്ടിയത്. നേരത്തെ സെപ്റ്റംബര്‍ 30 നകം റിട്ടേൺ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇപ്പോള്‍ ഇത് ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്.
ആദായ നികുതി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പ്രകാരം 2020-21 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ സമപര്‍പ്പിക്കേണ്ടവരുടെ അവസാന തിയതിയും നീട്ടിയിട്ടുള്ളതയായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇത് 2022 ജനുവരി 15 വരെയാണ് നീട്ടിയിരിക്കുന്നത്.
ആദായ നികുതി നിയമത്തിലെ 92 ഇ വകുപ്പ് പ്രകാരം, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അന്താരാഷ്ട്ര, ആഭ്യന്തര ഇടപാടുകള്‍ നടത്തിയവരുടെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തിയതിയും നീട്ടി. നവംബര്‍ 30 നകം ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇത് 2022 ജനുവരി 31 വരെ നീട്ടി.
Also Read: ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തുന്നു; രണ്ട് പ്ലാന്റുകളും പൂട്ടുമെന്നും റിപ്പോര്‍ട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.