ന്യൂഡല്‍ഹി: ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ കാറുകള്‍ ഉത്പാദിപ്പിക്കുന്നതു നിര്‍ത്തുകയും രാജ്യത്തെ രണ്ടു പ്ലാന്റുകളും പൂട്ടുകയും ചെയ്യുമെന്നു റിപ്പോര്‍ട്ട്. ബന്ധപ്പെട്ട രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ തുടരുന്നത് ലാഭകരമല്ലാത്തതിനാലാണ് ഫോര്‍ഡ് ഈ തീരുമാനമെടുത്തതെന്ന് വാര്‍ത്താ ഉറവിടങ്ങളിലൊന്ന് പറഞ്ഞു. പക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നും ഉറവിടം വ്യക്തമാക്കി.
യുഎസ് വാഹന നിര്‍മാതായ ഫോര്‍ഡ് തങ്ങളുടെ ചില കാറുകള്‍ ഇറക്കുമതി ചെയ്ത് രാജ്യത്ത് വില്‍ക്കുന്നത് തുടരുമെന്ന് രണ്ടാമത്തെ ഉറവിടം പറഞ്ഞു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനു ഡീലര്‍മാര്‍ക്കു കമ്പനി പിന്തുണ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉത്പാദനം നിര്‍ത്തുമെന്ന വിവരം സംബന്ധിച്ച് പ്രതികരണം തേടിയ ഇമെയിലിനോട് ഫോര്‍ഡ് പ്രതികരിച്ചില്ല.
ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തുന്ന ഒടുവിലത്തെ കാര്‍നിര്‍താക്കളാണ് ഫോര്‍ഡ്. ജനറല്‍ മോട്ടോഴ്സ്, ഹാര്‍ലി ഡേവിഡ്സണ്‍ തുടങ്ങിയ കമ്പനികളെ നേരത്തെ ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തിയിരുന്നു.
ഫോഡിന്റെ പദ്ധതി വ്യാഴാഴ്ച ഇക്കണോമിക് ടൈംസാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
Also Read: ചന്ദ്രന്റെ നിഴൽപ്രദേശങ്ങളിൽ ഐസ് രൂപത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ-2