scorecardresearch

വാക്കുകള്‍ക്കതീതമാണ് ‘ഉയരെ’ തന്ന അനുഭവം: നിര്‍മ്മാതാക്കള്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ സംസാരിക്കുന്നു

ഈ സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്തിട്ടുള്ളത് സ്ത്രീകളാണ്

വാക്കുകള്‍ക്കതീതമാണ് ‘ഉയരെ’ തന്ന അനുഭവം: നിര്‍മ്മാതാക്കള്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ സംസാരിക്കുന്നു

‘ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി ഗംഗാധരന്‍ നിര്‍മ്മിക്കുന്ന ചിത്രം,’ മലയാള സിനിമ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം തിയേറ്ററില്‍ കയറാന്‍ ഇതൊരു ഉറപ്പായിരുന്നു. 1977ല്‍ ‘സുജാത’ എന്ന ചിത്രം മുതല്‍ 2006ല്‍ പുറത്തിറങ്ങിയ ‘നോട്ട്ബുക്ക്’ വരെ നീളുന്ന യാത്ര. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണ്. എസ് ക്യൂബ് എന്ന പേരില്‍ പി.വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

നവാഗതനായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകൻ. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍.  പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭം ‘ഉയരെ’യെക്കുറിച്ച് നിര്‍മ്മാതാക്കള്‍…

അച്ഛന്റെ വഴിയേ

‘അച്ഛന്റെ സിനിമകള്‍ കണ്ടു വളര്‍ന്ന ഞങ്ങള്‍ ഏറെ കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു സ്വപ്നമാണ് സ്വന്തമായി സിനിമ നിര്‍മ്മിക്കുക എന്നത്. ഗൃഹലക്ഷ്മി ഫിലിംസിന്റെ ‘നോട്ട്ബുക്ക്’ ഇറങ്ങിയിട്ട് ഏതാണ്ട് പതിമൂന്ന് വര്‍ഷത്തോളമായി. അടുത്ത സിനിമ പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് സിനിമയ്ക്കായി കൂടുതല്‍ സമയം കണ്ടെത്താനുള്ള സാഹചര്യം ഒത്തു വരികയും അതുകൊണ്ടു തന്നെ എസ് ക്യൂബ് എന്ന കമ്പനി രൂപീകരിച്ച് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങുകയുമായിരുന്നു,’ ഷെനുഗ പറയുന്നു.

uyare, uyare producer, women film producers, grihalakshmi films, uyare movie, uyare movie release, uyare parvathy, uyare release date, parvathy thiruvoth, parvathy, uyare malayalam movie, uyare malayalam movie songs, uyare malayalam movie trailer, uyare malayalam movie cast, uyare malayalam movie poster, uyare malayalam movie tovino thomas, ഉയരെ, ഉയരെ സിനിമ, ഉയരെ റിലീസ്, പാര്‍വ്വതി, പാര്‍വതി തിരുവോത്ത്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
‘ഗൃഹലക്ഷ്മി’ കുടുംബം

സിനിമാ നിര്‍മ്മാണ രംഗത്ത് 40 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള പി.വി ഗംഗാധരന്റെ ഏറ്റവും വലിയ മൂലധനം വ്യക്തി ബന്ധങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ സ്‌നേഹ ബന്ധവും സൗഹൃദവും പുലര്‍ത്തുന്ന പി.വി.ജി മക്കള്‍ക്ക് നല്‍കിയ ഉപദേശവും അതു തന്നെയായിരുന്നു. ‘നോട്ട് ബുക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ട് തന്നെയാണ് ‘ഉയരെ’യ്ക്കു വേണ്ടിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷെനുഗ, ഷെർഗ, ഷെഗ്ന

‘ആദ്യ ചിത്രമായി ‘ഉയരെ’ തിരഞ്ഞെടുക്കാനുള്ള കാരണം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബോബി-സഞ്ജയ് തന്നെയാണ്. സിനിമാ നിര്‍മ്മാണത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയ നാളുകളില്‍ ഒരു നല്ല കഥയുണ്ടെങ്കില്‍ ഞങ്ങളെ ഓര്‍ക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതിനു ശേഷം പലരും കഥകളുമായി ഞങ്ങളെ സമീപിച്ചിരുന്നു എങ്കിലും ഒന്നും ഇഷ്ടമായില്ല. അങ്ങനെ ഒരു ദിവസം ബോബി-സഞ്ജയ് ഈ കഥ ഞങ്ങളുമായി ചര്‍ച്ച ചെയ്യുകയും, ഞങ്ങള്‍ ഇത് ചെയ്യുവാന്‍ തീരുമാനിക്കുകയുമായിരുന്നു. കഥ തന്നെയാണ് ഈ സിനിമയുടെ ഹൈലേറ്റ്,’ പറയുന്നത് ഷെഗ്നയാണ്.

Read More: ടൊവിനോ – പാർവ്വതി – ആസിഫ് ടീമിന്റെ ‘ഉയരെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പി.വി ഗംഗാധരന്‍ ഒടുവില്‍ നിര്‍മിച്ച ചിത്രം, നോട്ട്ബുക്കിലെ മൂന്ന് നായികമാരില്‍ ഒരാളായ, നോട്ട്ബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി തന്നെയാണ് പി.വി.ജിയുടെ മക്കളുടെ ആദ്യ സിനിമയിലെ നായികയും എന്നതാണ് ആകസ്മികത.

‘ബോബി-സഞ്ജയ് കഥ പറഞ്ഞപ്പോള്‍ തന്നെ പല്ലവിയായി പാര്‍വ്വതി മാത്രമായിരുന്നു എല്ലാവരുടേയും മനസ്സില്‍. കഥ കേട്ട ഉടനെ പാര്‍വ്വതി സമ്മതം മൂളുകയായിരുന്നു. ഞങ്ങളുടെ സംവിധായകന്‍ മനു അശോകനും കൂടെ ചേര്‍ന്നപ്പോള്‍ ദീര്‍ഘകാലമായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങി. ശക്തമായ കഥാപാത്രങ്ങളുടെ രൂപത്തില്‍ ആസിഫ് അലിയും ടൊവിനോയും എത്തിയപ്പോള്‍ ‘ഉയരെ’യ്ക്ക് തുടക്കമായി,’ ഷെഗ്ന കൂട്ടിച്ചേര്‍ത്തു.

‘ഉയരെ’ വന്ന വഴികള്‍

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതമാണ് ‘ഉയരെ’ എന്ന ചിത്രം പറയുന്നത്. ഇന്നത്തെ സമൂഹത്തില്‍ എറെ പ്രാധാന്യം ഉള്ളൊരു ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായി, പിന്നീട് ജീവിതം തിരിച്ചു പിടിച്ച നിരവധി പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇങ്ങനെ ഒരു വിഷയം ആദ്യ ചിത്രത്തിനായി തിരഞ്ഞെടുത്തതില്‍ തന്നെ തീര്‍ച്ചയായും മൂവരും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

 

‘ഒരു കൂട്ടം പെര്‍ഫെക്ഷനിസ്റ്റുകളാണ് ടീം ‘ഉയരെ’ എന്നു തന്നെ പറയാം. തങ്ങളുടെ മേഖലയില്‍ ഒരു രീതിയിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്ത കാര്‍ക്കശ്യക്കാര്‍. ഇങ്ങനെയുള്ള ഒരു ടീമിനെ തന്നെ വേണം എന്നുള്ളത് ഞങ്ങളുടേയും നിര്‍ബന്ധമായിരുന്നു. അതു കൊണ്ട് തന്നെ വാക്കുകള്‍ക്ക് അതീതമാണ് ‘ഉയരെ’ തന്നെ അനുഭവം. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഓരോ വ്യക്തിയും നൂറ്റിയൊന്നു ശതമാനം പ്രയത്‌നിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ഇതിന്റെ മറ്റൊരു പ്രത്യേകത, ഈ സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്തിട്ടുള്ളത് സ്ത്രീകളാണ്. അതും വേറിട്ടൊരു അനുഭവമാണെന്ന് പറയാം,’ എസ് ക്യൂബിന്റെ മൂന്നാമത്തെ പില്ലറായ ഷെര്‍ഗ പറയുന്നു.

Stay updated with the latest news headlines and all the latest Women news download Indian Express Malayalam App.

Web Title: Uyare malayalam movie parvathy thiruvoth asif ali tovino thomas producers interview