scorecardresearch
Latest News

ദക്ഷിണേന്ത്യയിലെ ആദ്യ ഫയർഫൈറ്ററായി മലയാളി; രമ്യയുടെ വിശേഷങ്ങൾ

നൂറുപേരുടെ ബാച്ചായിരുന്നു ഞങ്ങളുടേത്, അവരിൽ ഞാൻ മാത്രമായിരുന്നു വനിത

ദക്ഷിണേന്ത്യയിലെ ആദ്യ ഫയർഫൈറ്ററായി മലയാളി; രമ്യയുടെ വിശേഷങ്ങൾ

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഫയർഫൈറ്റർ എന്ന ബഹുമതി ഇനി മലയാളിയായ രമ്യ ശ്രീകാന്തനു സ്വന്തം. നവംബർ ഒന്നിനാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ ഫയർഫൈറ്ററായി രമ്യയെ നിയമിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് ഫയർ ഫൈറ്ററായി ഒരു വനിത നിയമിതയാവുന്നത്.

ദക്ഷിണേന്ത്യയിൽ നിന്നു ഫയർഫൈറ്റിങ് റിക്രൂട്ട്മെന്റ് ടെസ്റ്റിൽ വിജയിച്ച ഏക വനിതയെന്ന വിശേഷണവും രമ്യയ്ക്ക് സ്വന്തം. തിരുവനന്തപുരം സ്വദേശിയാണ് രമ്യ. ഇന്ത്യയിൽ ഫയർഫൈറ്ററായി നിയമിതയാകുന്ന മൂന്നാമത്തെ വനിത കൂടിയാണ് രമ്യ. ജോലിയുടെ കാര്യത്തിൽ ടെൻഷൻ ഉണ്ടെങ്കിലും​ അതിനെയെല്ലാം അതിജീവിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണെന്ന് രമ്യ പറയുന്നു.

തിരുവനന്തപുരത്ത് ജനിച്ചുവളർന്ന രമ്യ, മാർ ബസേലിയസ് കോളേജിൽനിന്നാണ് ബി ടെക്കും എം ടെക്കും പൂർത്തിയാക്കിയത്. പഠനശേഷം ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ രണ്ടുവർഷം അസിസ്റ്റന്റ് പ്രൊഫസറായും രമ്യ സേവനം അനുഷ്ഠിച്ചിരുന്നു.

ഫയർഫൈറ്റിങ് രംഗത്ത് മുൻപരിചയങ്ങളൊന്നും ഇല്ലെങ്കിൽ കൂടിയും ഒരു ചലഞ്ചായി ഏറ്റെടുത്ത് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നുവെന്ന് രമ്യ പറഞ്ഞു. രണ്ട് വയസ്സുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ ഇരുപത്തിയെട്ടുകാരി.

“ നാല് എഴുത്തു പരീക്ഷ കഴിഞ്ഞതോടെ പരീക്ഷ പാസാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിനാൽ ശാരീരിക ക്ഷമതാ പരിശോധനയ്ക്കു  പോകാൻ തീരുമാനിച്ചു. എഴുത്തു പരീക്ഷയ്ക്കും ശാരീരിക ക്ഷമതാ പരിശോധനയ്ക്കും ഇടയിൽ മൂന്നുമാസത്തെ ഇടവേളയുണ്ടായിരുന്നു. അതിനാൽ ഞാൻ തിരുവനന്തുപോയി പ്രത്യേക പരിശീലനം നേടി,” രമ്യ പറയുന്നു. 2019 ഫെബ്രുവരിയിലാണ് രമ്യ ശാരീരിക ക്ഷമതാ പരിശോധനയ്ക്കു പാസായത്.

Chennai news, രമ്യ ശ്രീകാന്തൻ, ഫയർ ഫൈറ്റർ, Chennai city news, Remya Sreekantan, Chennai Airport Firefighter, Chennai Firefighter, Chennai Woman Firefighter, Woman Firefighter, Woman Airport Firefighter, Chennai Airport Woman Firefighter, Airport Fire Service, Chennai Airport Fire Service, Chennai Airport, Chennai International Airport, Airports Authority of India, Chennai News, Indian Express Malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

മാർച്ചിൽ ഫലം പുറത്തുവന്നതോടെയാണ് ദക്ഷിണേന്ത്യയിൽനിന്ന് സെലക്ഷൻ ലഭിച്ച ഏക വനിതയാണ് താനെന്ന വിവരം രമ്യ അറിയുന്നത്. “വാർത്ത പുറത്തുവന്നപ്പോൾ ഭർത്താവ് അരുണും മകൾ അനുമിതയും കുടുംബാംഗങ്ങളുമെല്ലാം ഏറെ സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരിശീലനത്തിനു പോവാനും സേനയിൽ ചേരാനും പ്രോത്സാഹിപ്പിച്ചതും അവരാണ്,” രമ്യ പറയുന്നു.

നാലുമാസത്തോളം ന്യൂഡൽഹിയിലെ അഗ്നിശമന പരിശീലന കേന്ദ്രത്തിൽ രമ്യയ്ക്ക് പ്രാഥമിക പരിശീലനം ലഭിച്ചു. ” നൂറുപേരുടെ ബാച്ചായിരുന്നു അത്, അവരിൽ ഞാൻ മാത്രമായിരുന്നു ഏക വനിത. മൊഡ്യൂൾ സമയത്ത് എന്റെ സഹ പരിശീലകർ ഏറെ പിന്തുണ നൽകി. എല്ലാവരുടെയും പിന്തുണ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ചു,” രമ്യ ഓർക്കുന്നു.

Chennai news, രമ്യ ശ്രീകാന്തൻ, ഫയർ ഫൈറ്റർ, Chennai city news, Remya Sreekantan, Chennai Airport Firefighter, Chennai Firefighter, Chennai Woman Firefighter, Woman Firefighter, Woman Airport Firefighter, Chennai Airport Woman Firefighter, Airport Fire Service, Chennai Airport Fire Service, Chennai Airport, Chennai International Airport, Airports Authority of India, Chennai News, Indian Express Malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം
പരിശീലനത്തിനിടെ സഹപ്രവർത്തകർക്ക് ഒപ്പം രമ്യ

സഹപ്രവർത്തകർക്കു നൽകിയ അതേ പരിശീലനം തന്നെയായിരുന്നു തനിക്കും നൽകിയതെന്നും സ്ത്രീയാണെന്ന പരിഗണന അക്കാര്യത്തിൽ ഉണ്ടായിരുന്നില്ലെന്നും രമ്യ പറയുന്നു.”ഈ രംഗത്ത് ഞങ്ങൾ പുതുമുഖങ്ങൾ ആയതുകൊണ്ട് ശാരീരികമായും മാനസികമായും കരുത്തരാവാനുള്ള പരിശീലനമായിരുന്നു ഞങ്ങൾക്ക് നൽകിയിരുന്നത്.”

പരിശീലനം പൂർത്തിയായശേഷം ചെന്നൈ വിമാനത്താവളത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷനിലായിരുന്നു രമ്യയുടെ ആദ്യ പ്രായോഗിക പരിശീലനം.

ഏതു സാഹചര്യത്തിലും ജാഗ്രതയോടെ പ്രവർത്തിക്കുകയെന്നതാണ് അഗ്നിശമന സേനാംഗത്തിന്റെ ഉത്തരവാദിത്വമെന്ന് രമ്യ പറയുന്നു. “പ്രതികരിക്കാൻ വളരെ കുറച്ച് സമയമേ ലഭിക്കുകയുള്ളൂ. എയർപോർട്ടിലുള്ളവരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം സേനയിലുള്ള വിശ്വാസവും കാത്തുസംരക്ഷിക്കേണ്ടതുണ്ട്. ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ജോലിയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.”

ഏറെ അപകടസാധ്യതകളുള്ള ജോലിയാണ് ഫയർഫൈറ്റർമാരുടേത്. തീപ്പിടിത്തതിൽനിന്ന് ഓടിമാറുന്നതിനു പകരം, അഗ്നിശമന സേനാംഗങ്ങൾക്ക് പരിശീലനം ലഭിക്കുന്നത് തീയിലേക്ക് ഓടിക്കയറാനും അണയ്ക്കാനുമാണ്. “വിമാനങ്ങളിലെ ഇന്ധനമാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. ഒരു ചെറിയ തീപ്പൊരി പോലും വലിയ സ്ഫോടനങ്ങൾക്ക് കാരണമാകും. തീ അണയ്ക്കുക, എത്രയും പെട്ടെന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ മുൻഗണന.”

Chennai news, രമ്യ ശ്രീകാന്തൻ, ഫയർ ഫൈറ്റർ, Chennai city news, Remya Sreekantan, Chennai Airport Firefighter, Chennai Firefighter, Chennai Woman Firefighter, Woman Firefighter, Woman Airport Firefighter, Chennai Airport Woman Firefighter, Airport Fire Service, Chennai Airport Fire Service, Chennai Airport, Chennai International Airport, Airports Authority of India, Chennai News, Indian Express Malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

“വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുന്നോട്ടുവരിക തന്നെ വേണം. നിങ്ങൾ ഒരു പെൺകുട്ടിയാണല്ലോ അല്ലെങ്കിൽ ആൺകുട്ടിയാണല്ലോ, എനിക്കിത് ചെയ്യാൻ കഴിയില്ലല്ലോ എന്നൊന്നും കരുതി മടിച്ചുനിൽക്കരുത്. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ അതിനു മുന്നിൽ ലിംഗവിവേചനമില്ല. നിങ്ങൾ മുന്നോട്ട് വന്നാൽ, എല്ലാവരുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും. അതാണ് എന്റെ അനുഭവം, എനിക്ക് ചുറ്റുമുള്ള എല്ലാവരിൽനിന്ന് എനിക്ക് വളരെയധികം പിന്തുണ ലഭിച്ചു. പിന്തുണ ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാൻ കഴിയും,” രമ്യ പറയുന്നു.

Read more: പ്രഞ്ജാൽ പാട്ടീൽ, ഇച്ഛാശക്തിയുടെ മറ്റൊരു പേര്

Stay updated with the latest news headlines and all the latest Women news download Indian Express Malayalam App.

Web Title: Remya sreekantan first woman firefighter south india chennai airports aai