Happy Womens Day 2019 Quotes, Images, Wishes: സ്ത്രീത്വത്തെ ആഘോഷിക്കാന്‍ ഒരു ദിനം, അതാണ് അന്താരാഷ്ട്ര വനിതാ ദിനം. അങ്ങനെ ഒരു ദിനത്തിലേക്ക് സ്ത്രീയെ ഒതുക്കാതെ എല്ലാ ദിനങ്ങളും അവളുടേതായി മാറുന്ന ഒരു കാലത്തിലേക്കുള്ള യാത്രയിലാണ് പതിയെയെങ്കിലും നാം. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഒട്ടേറെ സ്ത്രീകളുണ്ട് നമുക്ക് ചുറ്റും.

1990കളിലാണ് ലോകം വനിതാ ദിനം ആചരിച്ചു തുടങ്ങിയത്. എന്നാല്‍ അക്കാലത്ത് അന്താരാഷ്ട്ര തൊഴിലാളി വനിതാ ദിനമായിരുന്നു. ഐക്യരാഷ്ട്ര സഭ ഈ ദിനത്തെ അംഗീകരിക്കുകയും ഓരോ വര്‍ഷവും ഓരോ ആശയത്തോടെ ആഘോഷിക്കുകയും ചെയ്യാറുണ്ട്.

ഇതൊരു ആഘോഷം മാത്രമല്ല, ഫെമിനിസം, സ്ത്രീകളുടെ തുല്യാവകാശം തുടങ്ങി ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. തൊഴിലിടങ്ങളില്‍ പുരുഷനെക്കാള്‍ കുറവാണ് സ്ത്രീകളുടെ എണ്ണമെങ്കിലും അത് വര്‍ദ്ധിച്ചു വരുന്നുണ്ട്. തൊഴിലാവട്ടെ, വിദ്യാഭ്യാസമാകട്ടെ ഏതൊരു മേഖലയിലും സ്ത്രീയ്ക്ക് തുല്യ അവസരവും നീതിയും ലഭ്യമായി തുടങ്ങിയത് ഒറ്റരാത്രികൊണ്ടല്ല. അതിന് തുടക്കമിട്ട നിരവധിപേരുണ്ട്.

തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളിലെ പ്രകടനം കൊണ്ട് സമൂഹത്തെ സ്വാധീനിച്ച ചില സ്ത്രീകളുടെ വാക്കുകളിലേക്ക്.

‘നേതാക്കള്‍ക്കായി കാത്തിരിക്കരുത്. തനിയെ ചെയ്യുക. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതാണ് നിങ്ങളുടെ ശക്തിയുടെ ഉറവിടം’- മദര്‍ തെരേസ

‘രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഞാന്‍ സംഭാവന ചെയ്യുന്നത്,’ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍.

‘നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുന്നത്,’ മലാല യൂസഫ് സായി

‘ഞാന്‍ എന്റെ സ്വന്തമായി ഒന്നുണ്ടാക്കും. അത് നടന്നാല്‍ നടന്നു, അല്ലെങ്കില്‍ ഞാന്‍ മറ്റൊന്നുണ്ടാക്കും. എനിക്ക് എന്തെങ്കിലും ആകാമെന്നോ ചെയ്യാമെന്നു കരുതുന്ന കാര്യങ്ങളില്‍ യാതൊരു പരിമിതികളും ഇല്ല,’ ഒപെറ വിന്‍ഫ്രെ

‘വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം അല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്,’ മിഷേല്‍ ഒബാമ

‘സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, മറ്റൊന്നു തുറക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണെങ്കില്‍ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകള്‍ നാം കാണാതെ പോകും,’ ഹെലന്‍ കെല്ലര്‍

‘ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ട, അത് ഞാന്‍ തന്നെ തീരുമാനിക്കും,’ എമാ വാട്‌സണ്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Women news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ