കാൻ ചലച്ചിത്രമേളയിൽ സിനിമോട്ടോഗ്രാഫിയ്ക്കുന്ന സ്പെഷ്യൽ എൻഗറേജ്മെന്റ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഇന്ത്യൻ പെൺകുട്ടി. ഇരുപത്തെട്ടുകാരിയായ മധുര പാലിത് ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന വിശേഷണവും മധുരയ്ക്ക് സ്വന്തം. പുതുമുഖ ഛായാഗ്രാഹകർക്കുള്ള പുരസ്കാരമാണ് ഈ ബംഗാളി പെൺകുട്ടി സ്വന്തമാക്കിയിരിക്കുന്നത്.
കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം പൂർത്തിയാക്കിയ മോധുരയുടെ ആദ്യ പ്രൊജക്റ്റ് അമിതാഭ ചാറ്റർജിയുടെ പരീക്ഷണ ചിത്രം ‘അമി ഓ മനോഹർ’ ആയിരുന്നു. ഐ ഫോണിൽ ചിത്രീകരിച്ച ആ ചിത്രം ഐഎഫ്എഫ്കെയിൽ കെ ആർ മോഹനൻ അവാർഡ് നേടുകയും ചെയ്തു.
സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി ആയിരിക്കെ തന്നെ നിരവധി ഇന്റർനാഷണൽ പ്രൊജക്റ്റുകളുടെ ഭാഗമായും മോധുര പ്രവർത്തിച്ചു. ഒരു ഇന്തോ-ബ്രിട്ടീഷ് വിആർ പ്രൊജക്റ്റ്, ചൈനീസ് ചിത്രമായ ‘ദ ഗേൾ എക്രോസ് ദ സ്ട്രീം’ (2015), ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്ക്രീൻ ചെയ്യപ്പെട്ട ‘മീറ്റ് സോഹീ’ (2015) എന്ന കൊറിയൻ ചിത്രം എന്നിവയുടെ ഒക്കെ ഭാഗമായി പ്രവർത്തിക്കാൻ മോധുരയ്ക്ക് സാധിച്ചു.
Read full story: Depth of field