Latest News

വനിതാ അംഗങ്ങളുടെ ഏറ്റവും വലിയ അനുപാതവുമായി പതിനേഴാമത് ലോക്സഭ, എന്നാലും ആഗോള ശരാശരിയില്‍ ഇപ്പോഴും പിന്നില്‍

പതിനേഴാമത് ലോക് സഭയിൽ ഏറ്റവും അധികം വനിതാ പ്രതിനിധികൾ ഉള്ളത് ഉത്തർപ്രദേശിൽ നിന്നുമാണ്

പതിനേഴാമത് ലോക് സഭയിലേക്ക് 78 വനിതാ പാർലമെന്റ് അംഗങ്ങൾ വരുന്നതോടെ ലോക് സഭയിലെ വനിതാ എംപികളുടെ ശതമാനം പതിനാലായി വർധിക്കും. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ശതമാനമാണ് ഇതെങ്കിലും, തെരെഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ പാർലമെന്റിലേക്ക് അയക്കുന്നതിൽ ഇന്ത്യ ആഗോള ശരാശരിയായ 24 ശതമാനത്തിൽ നിന്നും, തെക്കൻ ഏഷ്യൻ ശരാശരിയായ 18 ശതമാനത്തിൽ നിന്നും ഇപ്പോഴും നന്നേ പുറകിലാണ്.

നിലവിലെ ലോക്സഭയില്‍ വനിതാ ശരാശരി പതിനൊന്നു ശതമാനമാണെങ്കിൽ, ഇന്ത്യയിലെ ആദ്യത്തെ ലോക്‌സഭയായ 1952-ലെ ലോക് സഭയിൽ വനിതാ പ്രാതിനിധ്യം വെറും അഞ്ച് ശതമാനം ആയിരുന്നു- 489 പാർലമെൻററി സീറ്റുകളിൽ ആകെ വനിതകൾക്ക് ലഭിച്ചത് 24 സീറ്റുകൾ മാത്രം.

പതിനേഴാമത് ലോക് സഭയിൽ ഏറ്റവും അധികം വനിതാ പ്രതിനിധികൾ ഉള്ളത് ഉത്തർപ്രദേശിൽ നിന്നുമാണ്. അവിടത്തെ നിയോജക മണ്ഡലങ്ങളുടെ എണ്ണക്കൂടുതലാണ് കാരണം. വെസ്റ്റ് ബംഗാളിലും 11 വനിതാ എംപിമാരുണ്ട്, ഇതിന്റെ പ്രധാനപ്പെട്ട കാരണം, മമത ബാനെർജിയുടെ തൃണമൂൽ കോൺഗ്രസ് 41 ശതമാനം സീറ്റുകളും വനിതാ സ്ഥാനാർത്ഥികൾക്ക് നൽകിയതാണ്. 17 വനിതാ സ്ഥാനാർഥികളിൽ ഒൻപതു പേരും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Read More: India Election Results 2019 Tamil Nadu: തൂത്തുക്കുടിയിൽ ബിജെപിയെ തൂത്തെറിഞ്ഞ് ഡിഎംകെയുടെ കനിമൊഴി

womens day, international womens day, womens day 2018, womens day politicians, womens day bjp, women in politics, indian express, indian express news
ഭാവനാ ഗവാലി, ശിവസേന. ചിത്രം. രേണുക പുരി

ഒഡീഷയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരിൽ മൂന്നിലൊരു ഭാഗം വനിതകളാണ്. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജെഡി, 21 സീറ്റുകളിൽ ഏഴെണ്ണത്തിലായി 33 ശതമാനം വനിതാ സ്ഥാനാർത്ഥികളെ നിർത്തി. ഏഴിൽ അഞ്ച് സ്ഥാനാർത്ഥികൾ – രാജശ്രീ മല്ലിക്, സാർമിഷ്ട സേതി, മഞ്ജുളത മണ്ഡൽ, ചന്ദ്രനി മുർമു, പ്രമീള ബിസോയി- വിജയിക്കുകയും, ബാക്കി രണ്ട് സീറ്റ് ബിജെപി സ്ഥാനാർഥികളായ
സംഗീത കുമാരി സിംഗ് ദേവും, മുൻ ബ്യൂറോക്രാറ്റ് ആയ അപരാജിത സാരംഗിയും നേടി.

ലിംഗാനുപാതത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകിലായ ഹരിയാനയിൽ 11 വനിതാ സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ സുനിത ദുഗൽ ഹരിയാനയിൽ നിന്നും ലോക് സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആറാമത്തെ വനിതയാണ്.

എല്ലാ ലിംഗഭേദ സൂചികകളിലും മുൻപിൽ നിൽക്കുന്ന കേരളവും ഇതിൽ നിന്നും വ്യത്യസ്തമല്ല. നിലവിലെ ലോക് സഭയിലേക്ക് സംസ്ഥാനത്ത് നിന്നും ഒരു വനിതാ സ്ഥാനാർത്ഥിയാണ് തെരഞ്ഞെടുക്കപ്പെട്ടത്, ഇവർ ഏഴു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ നിന്നും ലോക് സഭയിലേക്ക് എത്തുന്ന ഒൻപതാമത്തെ വനിതാ അംഗമാണ്. ആലത്തൂർ മണ്ഡലത്തിൽ നിന്നും സിപിഐ (എം)ന്റെ അതികായനായ പി.കെ ബിജുവിനെ ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചുകൊണ്ട് കോൺഗ്രസിന്റെ രമ്യ ഹരിദാസ്, 1971-ന് ശേഷം കേരളത്തില്‍ നിന്നുമെത്തുന്ന രണ്ടാമത്തെ ദളിത് വനിതാ എംപിയായി.

Read More: India election results 2019 Kerala: രമ്യ ഹരിദാസ് ‘പാട്ടും പാടി’ വിജയത്തിലേക്ക്: ആലത്തൂരില്‍ ലീഡ് അരലക്ഷം കടന്നു

 

രാജ്യസഭയിലെ വനിതാ പ്രാതിനിധ്യത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരമായ പുരോഗതി കാണിക്കുന്നുണ്ടെങ്കിലും, വേൾഡ് ബാങ്കിൽ നിന്നും ലഭ്യമാകുന്ന ലോകത്തിലെ മറ്റ് ദേശീയ പാർലമെന്റുകളിലെ വനിതാ അംഗങ്ങളുടെ ശതമാനമെടുത്താൽ, ഇന്ത്യ ഇപ്പോഴും ആഗോള ശരാശരിയിലും, പ്രാദേശിക ശരാശരിയിലും പിന്നിലാണ്. ലോക് സഭയിലെ സീറ്റുകളിൽ 33 ശതമാനം സ്ത്രീകൾക്ക് മാറ്റി വയ്ക്കണമെന്നുള്ള ആവശ്യം മുൻനിർത്തി വന്ന വനിതാ സംവരണ ബിൽ യുപിഎ സർക്കാരിന്റെയോ എൻഡിഎ സർക്കാരിന്റെയോ കാലത്തിൽ നടപ്പായിട്ടില്ല. യൂറോപ്യൻ യൂണിയൻ, ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളുടെ പ്രാദേശിക ശരാശരി ഇപ്പോഴേ മൂന്നിലൊന്നാണ്. റുവാണ്ട (61 ശതമാനം), ക്യൂബ, ബൊളീവിയ (53 ശതമാനം), മെക്സിക്കോ (48 ശതമാനം), സ്വീഡൻ (47 ശതമാനം) എന്നിങ്ങനെയുള്ള മറ്റ് രാജ്യങ്ങളിലെ അനുപാതവും വളരെ കൂടുതലാണ്. അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ അയല്‍ രാജ്യങ്ങളിലെ പാർലമെന്റിലെ വനിതാ പ്രതിനിധ്യത്തിന്റെ അനുപാതത്തിൽ നിന്നു പോലും ഇന്ത്യ വളരെ പിന്നിലാണ്.

പതിനേഴാം ലോക്സഭയിലെ 78 വനിതാ എംപിമാരിൽ മൂന്നിലൊന്ന് എംപിമാരും അവർക്ക് മുൻപുണ്ടായിരുന്ന സീറ്റ് നിലനിർത്തിയവരാണ്. തെരെഞ്ഞെടുപ്പിൽ മത്സരിച്ച 8000 ഓളം സ്ഥാനാർഥികളിൽ 10 ശതമാനത്തിൽ താഴെയാണ് വനിതകൾ, ഇതിൽ മൂന്നിലൊന്ന് സ്ത്രീകളും സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടാണ് മത്സരിച്ചത്.

ബിജെപിയും കോൺഗ്രസ്സും 12 ശതമാനത്തിൽ കുറയാതെ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. കൂടാതെ അഞ്ച് ട്രാൻസ്‍ജെൻഡർ സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ നാലു പേർ സ്വാതന്ത്രരും, ഒരാൾ എഎപിയുടെ പ്രഗ്യാരാജുമായിരുന്നു. ഇവരാരും ലോക് സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടില്ല.

Read in English: This Lok Sabha to have highest ratio of women MPs, but far behind global average

Get the latest Malayalam news and Women news here. You can also read all the Women news by following us on Twitter, Facebook and Telegram.

Web Title: 17th lok sabha to have 78 women mps ratio highest since independence

Next Story
വാക്കുകള്‍ക്കതീതമാണ് ‘ഉയരെ’ തന്ന അനുഭവം: നിര്‍മ്മാതാക്കള്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ സംസാരിക്കുന്നുuyare,parvathi , asif ali, tovino thomas
The moderation of comments is automated and not cleared manually by malayalam.indianexpress.com