ചർമ്മം പാൽ പോലെ തിളങ്ങും; തമന്നയുടെ ബ്യൂട്ടി ടിപ്‌സ്

രണ്ട് ടേബിൾ സ്പൂൺ കടലമാവ് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തൈരുമായി നന്നായി മിക്സ് ചെയ്യാം

മൃദുവായ പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യത്തിന് റോസ് വാട്ടർ ചേർക്കാം

എന്നാൽ ചർമ്മത്തിന് നല്ല ഈർപ്പമാണ് ആവശ്യമെങ്കിൽ കൂടുതൽ തൈര് ചേർത്ത് മിശ്രിതം അയഞ്ഞ പരുവത്തിലാക്കാം

മുഖത്തും കണ്ണിന് താഴെയും കഴുത്തിലും ഈ മാസ്ക് ഒരുപോലെ പുരട്ടുക

കുറഞ്ഞത് 10-15 മിനിറ്റ് വരെ ഇത് ചർമ്മത്തിൽ വയ്ക്കാം. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മൃദുവായി തുടച്ച് മോയ്സ്ചറൈസർ പുരട്ടുക

മൃദുവായതും തിളക്കമുള്ളതുമായ ചർമ്മത്തിനായി ആഴ്ചയിൽ 2-3 തവണ ഇത് ഉപയോഗിക്കാം

ഇത്തരം ഉത്പന്നങ്ങൾ ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്ത് യാതൊരു അലർജിയോ അസ്വസ്ഥകളോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik