ഒറ്റത്തവണയിൽ മുഖം മിന്നും; അടുക്കളയിലുണ്ട് ആ 'മാന്ത്രിക' കൂട്ട്

നമ്മുടെ അടുക്കളയിലുള്ള ഉഴുന്ന് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ അത്ഭുതകരമാണ്

കുറച്ച് ഉഴുന്ന് എടുത്ത് തിളപ്പിക്കാത്ത പച്ചപ്പാലിൽ കുതിർത്തു വെക്കാം. ശേഷം ഇത് നന്നായി അരച്ചെടുക്കാം

ഇത് മുഖത്ത് പുരട്ടുന്നതിന് മുൻപ് അലർജിയില്ലെന്ന് ഉറപ്പാക്കാൻ ഒരു പാച്ച് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും

മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം

ഉഴുന്നിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും കോശങ്ങളെ പുതുക്കുകയും ചെയ്യുന്നു

ഇത് ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും മൃദുത്വവും നൽകുന്നു

ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും നിറം വർദ്ധിപ്പിക്കാനും ഉഴുന്ന് സഹായിക്കുന്നു

Image Source: Freepik