ഗ്ലാസ് സ്കിൻ നേടാൻ ക്രീമുകൾ വേണ്ട; അടുക്കളയിലുണ്ട് മാജിക് പൗഡർ

ചർമപ്രശ്നങ്ങളെയൊക്കെ അകറ്റാൻ അരിപ്പൊടിക്ക് കഴിയും

വരണ്ട ചർമമുള്ളവർക്കും എണ്ണമയമുള്ള ചർമക്കാർക്കും സെൻസിറ്റിവ് ചർമമുള്ളവർക്കും ഒരുപോലെ ആശ്വാസം പകരാൻ ഇതിന് കഴിയും

അരിപ്പൊടി തേനുമായി യോജിപ്പിച്ച് തയാറാക്കുന്ന സ്ക്രബ് ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കാം

വെയിലേറ്റുണ്ടാകുന്ന കറുപ്പ് നിറം മാറാൻ അരിപ്പൊടി വെള്ളരിക്കാനീരുമായോ തൈരുമായോ ചേർത്ത് പുരട്ടുന്നത് നല്ലതാണ്

ഒരു സ്പൂൺ അരിപ്പൊടിയിൽ ആവശ്യത്തിന് പനിനീര് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്തു പുരട്ടുക

ശേഷം പതിനഞ്ചോ ഇരുപതോ നിമിഷം കഴിഞ്ഞ ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം

ആരും കൊതിക്കുന്ന തിളക്കമുള്ള ചർമം സ്വന്തമാക്കാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik