തണുപ്പു കാലത്ത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ 6 ഭക്ഷണങ്ങൾ

വേനൽക്കാലത്തും ശൈത്യകാലത്തും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. ശൈത്യകാലത്ത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

ഓറഞ്ച്

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ പൊട്ടാസ്യം, ഫൈബർ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഉരുളക്കിഴങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ, മധുരക്കിഴങ്ങ് വളരെ സാവധാനത്തിൽ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നുള്ളൂ

കാരറ്റ്

തണുപ്പുകാലത്ത് പ്രമേഹരോഗികൾക്കുള്ള മികച്ചൊരു ഭക്ഷണമാണ് കാരറ്റ്. വേവിച്ച് കഴിക്കുന്നതിനു പുറമേ കാരറ്റ് പച്ചയായി കഴിക്കുന്നത് മറ്റൊരു ഓപ്ഷനാണ്. കാരറ്റിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്

കറുവാപ്പട്ട

കറുവാപ്പട്ട പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഹൃദ്രോഗത്തിന് കാരണമാകുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കറുവാപ്പട്ട സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി കറുവാപ്പട്ട കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ക്രൂസിഫറസ് പച്ചക്കറികൾ

ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പച്ചക്കറികളിൽ അന്നജം വളരെ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്. ഇവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു

ആപ്പിൾ

ശൈത്യകാലത്ത് കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിനുകൾ എന്നിവയുടെ ഏറ്റവും മികച്ച ഉറവിടമാണ് ആപ്പിൾ. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും നല്ല പഴമാണിത് ചിത്രങ്ങൾ: ഫ്രീപിക്