മദ്യം ഒഴിവാക്കി മധുരമില്ലാത്ത കട്ടൻ കാപ്പി കുടിക്കൂ, ഫാറ്റി ലിവർ തടയുന്ന ശീലങ്ങൾ
ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നതിന് ഏതൊക്കെ ഭക്ഷണ പദാർത്ഥങ്ങളാണ് നിയന്ത്രിക്കേണ്ടതെന്നും, പൂർണമായും ഒഴിവാക്കേണ്ടതെന്നും, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അറിയാം
ഭക്ഷണക്രമം നോക്കുമ്പോൾ, ഫാറ്റി ലിവറിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനോ തടയുന്നതിനോ നിങ്ങൾ നിയന്ത്രിക്കേണ്ട നാല് കാര്യങ്ങളുണ്ട്
പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, വെളിച്ചെണ്ണ, പാം ഓയില്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍, വെണ്ണ, നെയ്യ് എന്നിവ നിയന്ത്രിക്കുക
മദ്യം പൂർണമായും ഒഴിവാക്കുന്നതിലൂടെ ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാം
മധുരമില്ലാത്ത ബ്ലാക്ക് കോഫി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക
കരൾ കോശങ്ങൾ വളരെയധികം കൊഴുപ്പ് ശേഖരിക്കുമ്പോഴാണ് ഫാറ്റി ലിവർ രോഗം അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് ഉണ്ടാകുന്നത്
ഈ കൊഴുപ്പ് കരൾ കോശങ്ങളുടെ സാധാരണ ഉപാപചയ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു