പാത്രത്തിൽ ഉപ്പുമാവ് തീരുന്നത് അറിയില്ല, ഇങ്ങനെ ഉണ്ടാക്കി നോക്കൂ

പെട്ടെന്ന് തയ്യാറാക്കാവുന്ന ഗോതമ്പ് ഉപ്പുമാവ് റെസിപ്പി പരിചയപ്പെടാം

ഗോതമ്പുനുറുക്ക് നന്നായി കഴുകിയശേഷം വേവിക്കുക

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക

അതിനുശേഷം ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ വഴറ്റുക

ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കാരറ്റ്, ബീൻസ് എന്നിവ ചേർത്തു നന്നായി വഴറ്റുക

ഇതിലേക്ക് ഉഴുന്നുപരിപ്പും വേവിച്ച ഗോതമ്പുനുറുക്കും ഉപ്പും ചേർത്തു നന്നായി വഴറ്റിയെടുക്കുക

അവസാനം പഞ്ചസാര ചേർത്തിളക്കി വാങ്ങുക