പൊടി നനയ്ക്കാൻ കൈ തൊടേണ്ട, ഗോതമ്പ് പുട്ട് സോഫ്റ്റാക്കാനുള്ള പൊടിക്കൈ അറിഞ്ഞുവച്ചോളൂ

ഇനി ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ പൊടി നനയ്ക്കാതെ തയ്യാറാക്കി നോക്കൂ

മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക

ഇതിലേക്ക് 2 ടേബിൾസ്പൂൺ അളവിൽ ചോറ് ചേർക്കുക

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് അടിച്ചെടുക്കുക

അതിനുശേഷം 2 ടേബിൾസ്പൂൺ കൂടി ചോറ് ചേർത്ത് അടിച്ചെടുക്കുക

പുട്ടുകുറ്റിയിലേക്ക് തേങ്ങയും മാവ് കുറച്ച് കുറച്ച് വീതം ഇട്ടു കൊടുക്കുക

ആവിയിൽ വേവിച്ച് എടുക്കുക