കൈ കൊണ്ട് കുഴയ്ക്കാതെ സോഫ്റ്റ് ഗോതമ്പ് പുട്ടോ? ഇതാണ് രഹസ്യം
ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം
ചെറുചൂടുള്ള വെള്ളം ഗോതമ്പ് പൊടിയിലേയ്ക്ക് കുറച്ചു വീതം ഒഴിച്ച് ഇളക്കാം. വെള്ളം ഒരുമിച്ച് ഒഴിക്കരുത്
കൈകൊണ്ട് മാവ് കുഴച്ചാൽ കട്ടയായി പോകാൻ സാധ്യതയുണ്ട്
അതിന് പരിഹാരമാണ് മിക്സി. നനച്ചെടുത്ത ഗോതമ്പ് പൊടി മിക്സ് ജാറിലിട്ട് ഒരു തവണ കറക്കാം
നനയ്ക്കാത്ത പൊടിയാണെങ്കിൽ നേരിട്ട് മിക്സി ജാറിലിട്ട് ഒന്നോ രണ്ടോ ഐസ് ക്യൂബ് ചേർത്ത് കറക്കാം
പുട്ടു കൊടത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാം. പുട്ടു കുറ്റിയിലേയ്ക്ക് ആദ്യം തേങ്ങ ചിരകിയതും പിന്നെ നനച്ചെടുത്ത ഗോതമ്പ് പൊടിയെടുക്കാം
മുകളിൽ തേങ്ങ ചിരകിയത് ചേർക്കാം. ശേഷം പുട്ട് കുടത്തിൽ വച്ച് ആവിയിൽ വേവിക്കാം