കൈ നനയ്ക്കേണ്ട, കറിയോ പഴമോ വേണ്ട; ഗോതമ്പ് പുട്ടിന് രുചി കൂട്ടാനൊരു കിടിലൻ വഴി
രണ്ട് കപ്പ് ഗോതമ്പ് പൊടി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക
ഇതിലേക്ക് ഉപ്പു ചേർത്ത അര കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കൊടുത്ത് കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർക്കുക
ഇതിലേക്ക് സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക
ഇതിലേക്ക് കുറച്ച് തേങ്ങ കൂടി ചേർക്കുക
പുട്ട് പൊടിയിലേക്ക് ഈ മിക്സ് ചേർത്ത് കൊടുത്ത് ഒരു സ്പൂൺ വച്ച് മിക്സ് ചെയ്യുക
പുട്ട് കുറ്റിയിലേക്ക് പൊടിയും തേങ്ങയും ഇട്ടുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക