ഗോതമ്പ് പുട്ട് കട്ടിയാകില്ല, സോഫ്റ്റാകാൻ മാവ് ഈ രീതിയിൽ നനയ്ക്കൂ
ഗോതമ്പ് പുട്ടി തയ്യാറാക്കിയശേഷം കുറച്ചുനേരം വച്ചിരുന്നാൽ കട്ടിയായി പോകാറുണ്ട്
നല്ല സോഫ്റ്റായി ഗോതമ്പ് പുട്ട് മണിക്കൂറുകളോളം ഇരിക്കാനൊരു വഴിയുണ്ട്
ആദ്യം ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്ത് ചെറുതായി ഇളക്കി ചൂടാക്കിയെടുക്കുക
ഗോതമ്പ് പൊടി മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. പൊടി തണുത്ത് കഴിയുമ്പോൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ച് എടുക്കണം
ഇത് മിക്‌സി ജാറിലിട്ട് ഒന്നര ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ചേർത്ത് ചെറുതായി ഒന്ന് അടിച്ചെടുക്കണം
ആവശ്യത്തിന് തേങ്ങാപ്പീര ചേർത്ത് പുട്ടുകുറ്റിയിൽ മാവ് നിറച്ച് ആവി കേറ്റിയെടുക്കാം
ഇങ്ങനെ ചെയ്താൽ രാവിലെ തയ്യാറാക്കിയ പുട്ട് മണിക്കൂറുകളോളം സോഫ്റ്റായി ഇരിക്കും