ടാൻ മായും, ബ്ലീച്ച് ഇല്ലാതെ ചർമ്മം വെട്ടിത്തിളങ്ങും; ഒരു നുള്ള് ഗോതമ്പ് പൊടി മതി

ബ്ലീച്ചിന് സമാനയമായ ഗുണങ്ങൾ നൽകുന്ന ഈ ഫെയ്സ്പാക്ക് ഉപയോഗിച്ചു നോക്കൂ

പാടുകളും മുഖക്കുരുവും ടാനും അകറ്റി, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഗോതമ്പ് പൊടി വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടാം

15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് അര ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം

ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik