മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തവുമാണ്. കുർക്കുമിൻ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ശരീരത്തെ പ്രാപ്തരാക്കുകയും ചെയ്യുന്നു
പ്രമേഹം പലപ്പോഴും നാഡീ തകരാറുകൾ, വൃക്കരോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കുന്നു. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായതിനാൽ മഞ്ഞൾ വെള്ളം, ഈ സങ്കീർണതകൾക്ക് പ്രധാന കാരണമായ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു
ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാറ്റിക് കോശങ്ങളുടെ പ്രവർത്തനം വർധിപ്പിക്കാൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു
മഞ്ഞൾ വെള്ളത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ്. മഞ്ഞൾ വെള്ളം കുടിക്കുന്നതിലൂടെ ഓക്സിഡേറ്റീവ് സമ്മർദ്ദം ലഘൂകരിക്കാനും ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും കഴിയും
പിത്തരസം ഉൽപ്പാദനം വർധിപ്പിച്ച് കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിലൂടെ മഞ്ഞൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു
ബ്ലഡ് ഷുഗർ നിയന്ത്രിക്കും, ഹൃദയത്തെ സംരക്ഷിക്കും; മാതള നാരങ്ങ ജ്യൂസിന് പലതുണ്ട് ഗുണങ്ങൾ