ശരീരഭാരം കുറയ്ക്കാൻ വ്യായാമം മാത്രമല്ല ഈ 6 കാര്യങ്ങൾ ചെയ്യാതിരിക്കൂ

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാത്രമല്ല, ജീവിതശൈലിയിലും പൂർണ്ണമായ മാറ്റം ആവശ്യമാണ്

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 ടിപ്സുകൾ പരിചയപ്പെടാം

ദിവസവും ശരീര ഭാരം പരിശോധിക്കുന്നത്

എല്ലാ ദിവസവും ശരീരഭാരം പരിശോധിക്കുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും

ചീറ്റ് ഡേ

അഞ്ച് ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ഇഷ്ടമുള്ളതെന്തും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. സന്തോഷത്തോടെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ നമ്മൾ ശീലിച്ചാൽ, ഒരു ചീറ്റ് ഡേയുടെ ആവശ്യമില്ല

വൈകി അത്താഴം കഴിക്കാം

ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അത്താഴം വളരെ പ്രധാനമാണ്. വൈകുന്നേരം 6 നും 7 നും ഇടയിൽ അത്താഴം കഴിക്കുന്നതാണ് നല്ലത്. വൈകി അത്താഴം കഴിക്കുന്നത് ദഹനവ്യവസ്ഥയെ സമ്മർദത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കുകയും ചെയ്യും

ഉറക്കവും വെള്ളവും

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, ഉപാപചയപ്രവർത്തനത്തെ ബാധിക്കുകയും ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും. അതുപോലെ, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും

മധുരപലഹാരങ്ങൾ

ചീറ്റ് ഡേയിൽ മധുരപലഹാരങ്ങൾ ഉൾപ്പെടുത്തുന്നത് തെറ്റാണെങ്കിലും, ഭക്ഷണത്തിൽ നിന്ന് മധുരപലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതും നല്ല ആശയമല്ല. മിതമായ അളവിൽ ആരോഗ്യകരമായ, പഞ്ചസാര കുറഞ്ഞ മധുരപലഹാരങ്ങൾ ഉൾപ്പെടുത്താം | ചിത്രങ്ങൾ: ഫ്രീപിക്