മുടിക്ക് അഴക് കൂട്ടണോ? മുറ്റത്ത് നിൽക്കുന്ന ഈ പൂവ് പറിച്ചെടുക്കൂ
മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകാനും അകാലനര തടയാനും ചെമ്പരത്തി എണ്ണയും താളിയും പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്നു
8-10 ചെമ്പരത്തി ഇലകളും 4-5 പൂക്കളും അല്പം വെള്ളം ചേർത്ത് നന്നായി കൈകൊണ്ട് ഞെരടുകയോ മിക്സിയിൽ അടിക്കുകയോ ചെയ്യുക
ഈ കൊഴുപ്പുള്ള സത്ത് ഷാംപൂവിന് പകരം തലയിൽ തേച്ചുപിടിപ്പിച്ച് കഴുകിക്കളയാം
ഇത് മുടിയിലെ അഴുക്ക് നീക്കം ചെയ്യുകയും തലയോട്ടിക്ക് തണുപ്പ് നൽകുകയും ചെയ്യും
ഉണങ്ങിയ ചെമ്പരത്തി പൂക്കളും ഇലകളും വെളിച്ചെണ്ണയിലിട്ട് കറുത്ത നിറമാകുന്നതുവരെ തിളപ്പിക്കുക
ഈ എണ്ണ അരിച്ചെടുത്ത് പതിവായി തലയിൽ തേക്കുന്നത് മുടി തഴച്ചു വളരാൻ സഹായിക്കും
ഇത് മുടി കൊഴിച്ചിൽ പകുതിയായി കുറയ്ക്കാൻ ഫലപ്രദമാണ്
Image Source: Freepik