പാൽ പോലെ വെളുത്ത ചർമ്മം വേണോ? അരിപ്പൊടി കൊണ്ടൊരു അത്ഭുതക്കൂട്ട്

ആദ്യമായി ഒരു ചെറിയ ബൗളിൽ അരിപ്പൊടി എടുക്കുക

ഇതിലേക്ക് കട്ടികൂടിയ തൈര് ചേർത്ത് നന്നായി ഇളക്കുക

ഇതിനുശേഷം ഫ്രഷ് ആയി എടുത്ത ബീറ്റ്‌റൂട്ട് നീര് ചേർത്ത് നല്ലൊരു പേസ്റ്റ് രൂപത്തിലാക്കുക

മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടയ്ക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാസ്ക് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കാം

വിരലുകൾ ഉപയോഗിച്ച് 2 മിനിറ്റ് വട്ടത്തിൽ സാവധാനം മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും

15 മുതൽ 20 മിനിറ്റ് വരെ ഇത് മുഖത്ത് ഉണങ്ങാൻ അനുവദിക്കാം

നന്നായി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം

Photo Source: Freepik