പട്ടുപോലെ തിളങ്ങുന്ന നീളൻ മുടി വേണോ? ഈ ഇല ചേർത്ത് എണ്ണ കാച്ചൂ
ശൈത്യകാലത്ത് ശിരോചർമത്തിലെ വരൾച്ചയും അന്തരീക്ഷത്തിലെ പുകയും പൊടിപടലങ്ങളുമൊക്കെ തലമുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും
മഞ്ഞു കാലത്ത് മുടിയിഴകൾ തിളക്കത്തോടെ കാത്തു സൂക്ഷിക്കാൻ പ്രകൃതിദത്തമായി തയാറാക്കിയ എണ്ണ ഉപയോഗിക്കാം
അകാലനര തടയാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഈ എണ്ണ സഹായിക്കും
വെളിച്ചെണ്ണ, ചെമ്പരത്തിപ്പൂക്കൾ, മൈലാഞ്ചിയില, ബ്രഹ്മി പൗഡർ, നെല്ലിക്കാപ്പൊടി, ഉലുവ എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാൻ വേണ്ടത്
വെളിച്ചെണ്ണ ചെറുതീയിൽ ചൂടാക്കിയ ശേഷം മേൽപറഞ്ഞ ചേരുവകൾ ചേർത്ത് പതിനഞ്ചു മിനിറ്റു നേരം അടച്ചു വയ്ക്കുക
ശേഷം നന്നായി തണുത്തു കഴിഞ്ഞ് അരിച്ചെടുത്ത് നല്ല മുറുക്കമുള്ള അടപ്പുള്ള കുപ്പികളിൽ സൂക്ഷിക്കാം
മുടിവേരുകളെ ശക്തിപ്പെടുത്താനും മുടിക്ക് നല്ല തിളക്കം നൽകാനും ഈ എണ്ണ സഹായിക്കും
Photo Source: Freepik