ചോറ് ചേർക്കാതെ ദോശ ചുട്ടെടുക്കാം, ട്രൈ ചെയ്യൂ

പച്ചയരി ചേർക്കാതെ ഉഴുന്ന് മാത്രം കൊണ്ട് രുചികരമായ ദോശ തയ്യാറാക്കാം

ഒരു കപ്പ് ഉഴുന്ന് അര മണിക്കൂർ നന്നായി കുതിർക്കുക. കുതിർത്ത ഉഴുന്ന് വെള്ളം ചേർത്ത് മിക്സിയിൽ അരയ്ക്കുക

ഇതിലേക്ക് ശർക്കര ലായനി, അര കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ ഉപ്പ് എന്നിവ മാവിൽ ചേർത്ത് നന്നായി ഇളക്കുക

ഈ മിശ്രിതത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചത് ചേർക്കുക. അതിനുശേഷം, കട്ടകളില്ലാതെ മാവ് നന്നായി ഉടച്ചെടുക്കുക

ദോശക്കല്ല് (തവ) നന്നായി ചൂടാക്കി, ഒരു സ്പൂൺ മാവ് എടുത്ത് ഒഴിച്ച് പരത്തുക

മുകളിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് മറിച്ചിട്ട് മറുവശം വേവിക്കുക

രുചികരവും മൃദുവും ആരോഗ്യകരവുമായ ദോശ തയ്യാർ