ക്രീമൊക്കെ മാറ്റിവയ്ക്കൂ, പപ്പായ വെറുതെ മുഖത്ത് പുരട്ടൂ

ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ അകറ്റാനും പപ്പായയോളം മറ്റൊന്നുമില്ല

വൈറ്റമിൻ സി, ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്

ചർമത്തിന് ഇൻസ്റ്റന്റ് ഗ്ലോ നൽകാൻ പപ്പായയ്ക്ക് സാധിക്കും

പെപ്‌സൈം എന്ന എന്‍സൈം പപ്പായയില്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിനു മിനുസം കൂട്ടുകയും ശരീരത്തില്‍ കൊളാജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു

ഫെയസ്പാക്ക് തയ്യാറാക്കുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി ലെമണ്‍ ജ്യൂസ് കൂടി പപ്പായ പള്‍പ്പിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യണം

ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയാം. മുഖത്ത് വരുന്ന മാറ്റങ്ങൾ കണ്ടറിയാം

ഇത് ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik