റവയ്ക്കൊപ്പം ഇതുകൂടി ചേർക്കൂ, ഉപ്പുമാവ് വേറെ ലെവലാകും

ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, എന്നിവയിലേയ്ക്ക് മഞ്ഞൾപ്പൊടി കൂടി ചേർക്കാം

അതിലേയ്ക്ക് വെള്ളം ഒഴിച്ച് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം, അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം

വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് ഉഴുന്നു പരിപ്പ്, നിലക്കടല, കശുവണ്ടി എന്നിവ ചേർത്തു വറുക്കാം

അവയുടെ നിറം ഇളം ബ്രൗൺ നിറമാകുമ്പോൾ ആവശ്യത്തിന് മുളകുപൊടി ചേർത്തിളക്കാം. ഇതിലേയ്ക്ക് അരച്ചെടുത്ത മസാല ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റാം

മൂന്നര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ഇതിലേയ്ക്കു ചേർത്തു തിളപ്പിക്കാം

വെള്ളം തിളച്ചു വരുമ്പോൾ റവ ചേർത്ത് അടച്ചു വയ്ക്കാം. ചെറുതീയിൽ രണ്ട് മിനിറ്റ് ഇത് വേവിക്കാം

ശേഷം സ്റ്റൗ ഓഫ് ചെയ്ത് മുകളിൽ കുറച്ച് നെയ്യ് ഒഴിച്ച്, നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ

Photo Source: Freepik