കണ്ണിനടിയിലെ കറുപ്പ് നിറം; പ്രതിവിധി അടുക്കളയിലുണ്ട്
ഒരു ടീസ്പൂൺ തക്കാളി ജ്യൂസിലേയ്ക്ക് അര ടീസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കുക
ഉരുളക്കിഴങ്ങ് അരച്ച് നീര് പിഴിഞ്ഞെടുക്കുക. അതിൽ പഞ്ഞി മുക്കി 10 മിനിറ്റ് കണ്ണിനു മുകളിൽ വയ്ക്കാം
ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ദിവസം ചെയ്യുക
ഒരൽപം കറ്റാർവാഴ ജെൽ ദിവസും രാത്രി ഉറങ്ങുന്നതിനു മുമ്പായി കണ്ണിനു ചുറ്റും പുരട്ടൂ. രാവിലെ ഉണർന്നാൽ കഴുകി കളയാം
രണ്ട് ടീ ബാഗ് ചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം
തണുപ്പിച്ചെടുത്ത ടീ ബാഗ് കണ്ണിനു മുകളിൽ വച്ച് 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം
Photo Source: Freepik