കണ്ണിനടയിൽ തേൻ പുരട്ടി നോക്കൂ, കറുപ്പ് നിറം മാറിക്കിട്ടും

വിറ്റാമിനുകൾ, ആന്റി ഓക്സിഡൻ്റുകൾ എന്നിവയാൽ തേൻ സമ്പന്നമാണ്

ഇത് കണ്ണിനു ചുറ്റും പുരട്ടി മസാജ് ചെയ്യുമ്പോൾ രക്തയോട്ടം മെച്ചപ്പെടുന്നു

സ്ഥിരമായി കണ്ണിനടിയിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ അനവധിയാണ്

കണ്ണിനു ചുറ്റുമുള്ള തടിപ്പ്, വീക്കം, കറുപ്പ് നിറം എന്നിവ കുറയ്ക്കാൻ തേൻ ഉപയോഗിച്ചുള്ള ഐ ക്രീം സഹായിക്കും

തേനിലേയ്ക്ക് കറ്റാർവാഴജെല്ലും വെള്ളരി നീരും ചേർത്തിളക്കി യോജിപ്പിക്കാം

ഒരു പഞ്ഞി ഉപയോഗിച്ചോ അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ചോ ഈ മിശ്രിതം കണ്ണിനുചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം

Photo Source: Freepik