മിനിസ്ക്രീനിലെ മിന്നും താരമാണ് ജീവ ജോസഫ്
മിനിസ്ക്രീനിലെ മിന്നും താരമാണ് ജീവ ജോസഫ്
സൂര്യ മ്യൂസിക്കിൽ അവതാരകനായി തുടക്കം കുറിച്ച ജീവയെ ഏറെ പ്രശസ്തനാക്കിയത് സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോ ആയിരുന്നു
തമാശകളും കൗണ്ടറുകളും രസകരമായ അവതരണശൈലിയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജീവ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.
അവതാരകയും മോഡലും നടിയുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ
അപർണയും കുറച്ചുനാൾ സൂര്യ മ്യൂസിക്ക് ഷോയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു
ജീവയെ പോലെ, അപർണയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
എയർഹോസ്റ്റസ് ആയ അപർണ ഇപ്പോൾ മോഡലിംഗിൽ സജീവമാകുകയാണ്. 'ജെയിംസ് ആൻഡ് ആലീസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ സിനിമാ അരങ്ങേറ്റം.
വാലന്റൈൻസ് ഡേയിൽ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ജീവയും അപർണയും