മുടി കറുപ്പിക്കാൻ പാർലർ വേണ്ട, മഞ്ഞൾപ്പൊടി എടുത്തോളൂ
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയെടുത്ത് ചൂടാക്കാം
കറുപ്പ് നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം. ശേഷം മാറ്റി വയ്ക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം
ഇതിലേയ്ക്ക് മൈലാഞ്ചി ഇല പൊടിച്ചത് 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം
കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ശേഷം ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം
എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലേയ്ക്കു വേണം ഈ മിശ്രിതം പുരട്ടാൻ
ശേഷം 20 മിനിറ്റ് വിശ്രമിക്കാം. ഷാമ്പൂ ഉപയോഗിക്കാതെ തണുത്ത വെള്ളം ഒഴിച്ച് കഴുകി കളയാം
Photo Source: Freepik