മുഖക്കുരു മാറും, നിറം കൂടും; മഞ്ഞളും പാലും ചേർന്ന അത്ഭുതം

ചർമ ആരോഗ്യം കാത്തുസൂക്ഷിക്കാനും ചർമ രോഗങ്ങൾ തടയാനും മഞ്ഞൾ സഹായിക്കും

മുഖക്കുരു തടയാനും നിറം വർധിക്കാനുമൊക്കെ ശുദ്ധമായ മഞ്ഞൾ ഉണക്കി പൊടിച്ചെടുത്ത് ഉപയോഗിക്കാം

വരണ്ട ചർമ്മമുള്ളവർ അര ടീസ്പൂൺ മഞ്ഞൾ പൊടിയിലേക്ക് ഒരു ടീസ്പൂൺ തേനോ പാലോ ചേർത്തു കൊടുക്കാം

എണ്ണമയമുള്ള ചർമത്തിന് തൈര് ചേർത്താൽ മതിയാകും. ഇവ നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക

തുല്യമായ അളവിൽ കഴുത്തിലും മുഖത്തും തേച്ചുപിടിപ്പിക്കാം

15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല വ്യത്യാസം കാണാനാകും

Photo Source: Freepik