മുടി കൊഴിച്ചിലും താരനും അലട്ടില്ല, പരിഹാരം തുളസി
ആന്റി ഓക്സിഡന്റുകൾ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് തുളസി
അത് കരുത്തുറ്റ മുടി വളരുന്നതിന് കാലാകാലങ്ങളായി ഉപയോഗത്തിലുണ്ട്
തുളസി എണ്ണ ചെറു ചൂടോടെ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം
തുളസി എണ്ണ വെളിച്ചെണ്ണയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടുക. 30 മിനിറ്റിനു ശേഷം കഴുകി കളയാം
തുളസിക്ക് ആന്റിഫംഗൽ സവിശേഷതകളുണ്ട്. അതിനാൽ തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കി താരൻ സാധ്യത കുറയ്ക്കും
തുളസി എണ്ണയിൽ നിന്നും കുറച്ച് റോസ്മേരി ഓയിലിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം
ഷാമ്പൂ ഉപയോഗിക്കുന്നതിനു മുമ്പായി തുളസി എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യാം. ശേഷം ഷാമ്പൂ പുരട്ടി കഴുകി കളയാം
Photo Source: Freepik