പൂപ്പൽ പിടിക്കില്ല; നാരങ്ങ അച്ചാർ കേടാകാതിരിക്കാൻ ഈ രഹസ്യക്കൂട്ട് പരീക്ഷിക്കൂ

നാരങ്ങകൾ എടുത്ത് വെള്ളത്തിൽ നന്നായി കഴുകുക. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് വെള്ളം പൂർണ്ണമായും മാറ്റുക

അല്പനേരം വെയിലത്ത് വെച്ച് ഉണക്കുന്നത് നന്നായിരിക്കും. ഈ നാരങ്ങകൾ നാലായി കീറി വെക്കാം

ഒരു പാനിൽ മഞ്ഞ കടുക്, കറുത്ത കടുക്, ഉലുവ, പെരുംജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക

തണുത്ത ശേഷം ഇവ മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം

ഒരു വലിയ പാത്രത്തിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, വറുത്തുപൊടിച്ച മസാല (3-4 സ്പൂൺ), കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം

ഈ മസാലപ്പൊടി ഓരോ നാരങ്ങയുടെ ഉള്ളിലും നന്നായി നിറയ്ക്കാം. മസാല നിറച്ച നാരങ്ങകൾ വൃത്തിയുള്ള ഒരു കുപ്പിയിലോ ഭരണിക്കോ മാറ്റാം

മറ്റൊരു പാനിൽ എണ്ണ നന്നായി ചൂടാക്കി നാരങ്ങയ്ക്ക് മുകളിലേക്ക് ഒഴിക്കാം. കുപ്പിയുടെ വായ്ഭാഗം നന്നായി അടച്ച് 8-10 ദിവസം വെയിലത്ത് വെക്കാം

Image Source: Freepik